സായി മണിക്കുട്ടനോട് നോമിനേഷൻ വിവരം തുറന്നു പറഞ്ഞതു കൊണ്ടു സായി കൊല്ലപ്പെട്ടിരിക്കുന്നു! പാവം ഇനി ഈ ടാസ്ക് തീരുന്നത് വരെ ശവപറമ്പിൽ കിടക്കേണ്ടി വരുമോ? ബോസേട്ടാ സായിയെ നാളെ പ്രേതമാക്കി അവിടുന്നു എണീപ്പിക്കണേ; സായി അറിഞ്ഞിട്ടില്ല എന്ന് തോന്നുന്നു മണിക്കുട്ടൻ കാരണം ആണ് താൻ കൊല്ലപ്പെട്ടത് എന്ന്; ഭാർഗവീനിലയം- ഹോറർ ടാസ്കിനെ കുറിച്ച് വാചാലയായി അശ്വതി

അൽഫോൻസാമ്മ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ അഭിനേത്രിയാണ് അശ്വതി. ബിഗ് ബോസ് സീസൺ ത്രീ തുടങ്ങിയ കാലം മുതൽ അതിലെ ഓരോ വിശേഷങ്ങളും ഫേസ്ബുക്ക് കുറിപ്പിലൂടെ അശ്വതി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസത്തെ വിശേഷങ്ങൾ പങ്കു വച്ചതിന്റെ പൂർണ രൂപം ഇങ്ങനെ;
ഭാർഗവീനിലയം- ഹോറർ ടാസ്ക്!!! ഓരോരുത്തർക്കും അവരവരുടെ കഥാപാത്രങ്ങൾ കിട്ടി. രമ്യ ആംഗ്ലോ ഇന്ത്യൻ ലേഡി, കിടിലൻ പാചകക്കാരനും ആംഗ്ലോ ഇന്ത്യൻ ലേഡിയുടെ കാമുകനും, ഋതു- സൂര്യ സഞ്ചാരികൾ, നോബി ചേട്ടൻ രമ്യയുടെ കാവൽക്കരൻ, അനൂപ് കള്ളനായ സെക്യൂരിറ്റി, സായി സ്വർണവ്യാപാരി.
മണിക്കുട്ടൻ ആണ് ആർക്കും അറിയാത്ത മെയിൻ കൊലയാളി ഒരു സഹായിയും ഉണ്ട് അതു കണ്ടുപിടിക്കാനുള്ള കോഡ് ആണ് "കുക്കുറുക്കു". റംസാൻ ആണ് സഹായി. റംസന്റെ മറു കോഡ് ആണ് "കു കു കു"
ബിഗ്‌ബോസിനു തന്നെ ചിരി വന്നു കോഡ് പറഞ്ഞപ്പോൾ. മണിക്കുട്ടന് ആദ്യം കിട്ടിയിരിക്കുന്ന നിർദ്ദേശം, സായി ആരെയാണ് കഴിഞ്ഞ നോമിനേഷനിൽ നോമിനേറ്റ് ചെയ്തതെന്ന് അറിയുക, സായിടെ കൈയിന്നു കിട്ടിയത് തന്നെ . കൂട്ടത്തിൽ സഹായി ആരാണെന്നു "കുക്കുറുക്കു" കോഡ് വെച്ചു മനസിലാക്കുകയും വേണം.
ഇടയ്ക്കു അൽപ്പം ചളികൾ ആയിരുന്നു. ഓവർലാപ് കോൺവെർസേഷൻ പ്രേക്ഷകർക്കു കാണാനുള്ള ആകാംഷയും ഇഷ്ടവും നഷ്ടപ്പെടുത്തി. മണിക്കുട്ടൻ സായിയുടെ അടുത്ത് എത്തി, അതാ കിട്ടിയിരിക്കുന്നു. സായി ആരെയാണ് നോമിനേറ്റ് ചെയ്തതെന്ന് കിട്ടി!!!
ഋതുവിനെയും സൂര്യയെയും. അതിനു വേണ്ടി മണിക്കുട്ടൻ സായിയുടെ കൂടെകൂടി വർത്തമാനം വളച്ചു കൊണ്ടുപോയ വഴി പൊളി ആയിരുന്നു. പാവം ഇനി കുക്കുറുക്കു കണ്ടുപിടിക്കണം. പലരോടും പറഞ്ഞു പക്ഷെ റംസാനോട് മാത്രം പറഞ്ഞിട്ടില്ല. ഇതിനിടയിൽ അനൂപ് മോഷണം അടിപൊളിയാക്കി.
വൗ!! അതൊരു വല്ലാത്ത ട്വിസ്റ്റ് ആയിപോയി. സായി മണിക്കുട്ടനോട് നോമിനേഷൻ വിവരം തുറന്നു പറഞ്ഞതു കൊണ്ടു സായി കൊല്ലപ്പെട്ടിരിക്കുന്നു! അശോടാ പാവം ഇനി ഈ ടാസ്ക് തീരുന്നത് വരെ ശവപറമ്പിൽ കിടക്കേണ്ടി വരുമോ . ബോസേട്ടാ സായി നെ നാളെ പ്രേതമാക്കി അവിടുന്നു എണീപ്പിക്കണേ . സായി അറിഞ്ഞിട്ടില്ല തോന്നുന്നു മണിക്കുട്ടൻ കാരണം ആണ് താൻ കൊല്ലപ്പെട്ടത് എന്നു.
ഇന്നത്തെ ടാസ്ക് സമയം കഴിഞ്ഞിരിക്കുന്നു. ഇന്ന് സഹായിയെ കണ്ടുപിടിക്കാൻ മണിക്കുട്ടനായില്ല. നാളെ കണ്ടുപിടിക്കുമായിരിക്കും. പ്ലസ്സിലും ടാസ്ക് കുറച്ചു നേരം ഉണ്ടായിരുന്നു. എന്നാൽ ടാസ്ക് മൊത്തത്തിൽ ഇവർക്ക് മെയിൻ എപ്പിസോഡ് ആക്കിക്കൂടെ .
മണിക്കുട്ടാ ദേ പിന്നേം റംസാൻ അടുത്തിരിക്കുന്നു പറ "കുക്കുറുക്കു" എന്നു. ശ്യേ പറഞ്ഞില്ല . സത്യം പറഞ്ഞാൽ പ്രോമോ കണ്ടപ്പോൾ, ഞാനിന്നു രാവിലെ ഇട്ട എന്റെ സൈക്കിൾ ഓടിക്കുന്ന പോസ്റ്റിനേക്കാൾ ദുരന്തം ആയിരിക്കും ഈ ടാസ്ക് എന്നൊക്കെ കരുതിയതായിരുന്നു.
പക്ഷെ കണ്ടു വന്നപ്പോൾ intersting ആയിരുന്നു. എന്റെ സൈക്കിളോടിക്കൽ പോസ്റ്റ് തന്നെ ആയിരുന്നു ദുരന്തം . സൂര്യ നല്ല ആളോടാണ് ചെന്നു കൊലയാളി ആരായിരിക്കും എന്ന സംശയം ഡിസ്‌കസ് ചെയ്തത്. മണിക്കുട്ടനോടെയ് ഹയ്യോ ദേ പാവം അനൂപും, പറയല്ലേ. പറയല്ലേ മണിക്കുട്ടനോട് ഒന്നും പറയല്ലേ ... ആർക്കുമെ മണിക്കുട്ടനെ സംശയമില്ല.
ഉവ്വുവ്വേ.. സൂര്യ പറയുന്നു "മണിക്കുട്ടന് ഒരു പരിധി വരെയേ രഹസ്യം സൂക്ഷിക്കു ത്രെ.. എല്ലാം തുറന്നു പറയും ത്രെ". മണിക്കുട്ടന്റെ മനസ്സ് ആ കൈകളിൽ അല്ലെ . സായിയും ഋതുവും ടാസ്ക് വിട്ടു ഇറങ്ങിയില്ലേ രാത്രി ആയിട്ടും. അവരെന്താ ഇരുന്നു ഫിലോസഫി പറഞ്ഞോണ്ടിരുന്നത്? എനിക്കൊന്നും മനസിലായില്ല.
എന്തായാലും മണിക്കുട്ടന്റെ ഒരു തിരിച്ചുവരവ് തന്നെ ആയിരുന്നു ബിഗ്‌ബോസ് ഇന്ന് നടത്തിയത്, അത് പ്ലസ്സിൽ കിടിലുവും സൂര്യയും ഡിസ്‌കസ് ചെയ്യുകയും ചെയ്തിരുന്നു. പ്ലസ്സിലെ പ്രേത കഥകൾ എല്ലാം കേട്ടു ഞാനിന്നു ഉറങ്ങുമോ എന്തോ. ഇനി എത്ര എത്ര കൊലപാതകങ്ങൾ സംഭവിക്കും?? എല്ലാം നാളെ കാത്തിരുന്നു കാണാം. നാളത്തെ പ്രോമോ കണ്ടു ചിരിച്ചു ഒരു പരുവമായതു ഞാൻ മാത്രമാണോ.
https://www.facebook.com/Malayalivartha

























