കോവിഡ് വ്യാപനം രൂക്ഷമായതോടെ വൈദ്യുതി മേഖലയില്‍ ജോലി ചെയ്യുന്ന നിരവധി ജീവനക്കാര്‍ കോവിഡ് ബാധിതരായിക്കൊണ്ടിരിക്കുന്നു; വൈദ്യുതി വിതരണം തടസ്സപ്പെടാതിരിക്കുവാന്‍ വൈദ്യുതി ജീവനക്കാര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുക എന്ന ആവശ്യം ശക്തം

വൈദ്യുതി വിതരണം തടസ്സപ്പെടാതിരിക്കുവാന്‍ വൈദ്യുതി ജീവനക്കാര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുക എന്ന ആവശ്യം ശക്തമാകുന്നു. കോവിഡ് വ്യാപനം രൂക്ഷമായതോടെ വൈദ്യുതി മേഖലയില്‍ ജോലി ചെയ്യുന്ന നിരവധി ജീവനക്കാര്‍ കോവിഡ് ബാധിതരായിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് ഇപ്പോൾ .
സമീപ ദിവസങ്ങളിലായി 4 ജീവനക്കാര്‍ കോവിഡിനിരയായി മരണപ്പെട്ടിട്ടുണ്ട്. ഇത് ജീവനക്കാര്‍ക്കിടയില്‍ വലിയ ആശങ്ക ഉണര്‍ത്തിയിരിക്കുകയാണ്. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് നിരവധി ഓഫീസുകളില്‍ ആവശ്യത്തിന് ജീവനക്കാരില്ലാതെ വൈദ്യുതി പുന:സ്ഥാപിക്കുന്ന ജോലിയും അടിയന്തിര അറ്റകുറ്റ പണികളും ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.
ദൈനംദിനം ഉണ്ടാകുന്ന പരാതികള്‍ പരിഹരിച്ച് വൈദ്യുതി പുന:സ്ഥാപിക്കുന്ന ജോലിയും, ലൈനുകളില്‍ ടച്ചിംഗ് അടക്കമുള്ള അറ്റകുറ്റ പണികളൂം ചെയ്യുവാന്‍ ആവശ്യത്തിന് ജീവനക്കാരെ ലഭിച്ചില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി വൈദ്യുതി വിതരണം തടസ്സപ്പെടുവാന്‍ സാധ്യതയുണ്ട്.
കൊടും ചൂടില്‍ വൈദ്യുതി ഇല്ലാതാകുന്നത് ജനങ്ങള്‍ക്ക് വലിയ പ്രയാസം ഉണ്ടാക്കും. മാത്രമല്ല കോവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളേയും വൈദ്യുതി തടസ്സം സാരമായി ബാധിക്കും.
വേനല്‍ക്കാല മഴയും കാറ്റും നോമ്പ് കാലവും ഇനി വരാനിരിക്കുന്ന മണ്‍സൂണ്‍ കാലവും എല്ലാം പരിഗണിച്ചുകൊണ്ട് വൈദ്യുതി വിതരണം സുഗമമായി നടത്തുന്നതിനുള്ള അടിയന്തിര ജോലികള്‍ നടത്തേണ്ട സന്ദര്‍ഭമാണിത്.
ആരോഗ്യം, പോലീസ് തുടങ്ങിയ മേഖലകളെ പോലെ അവശ്യ സര്‍വീസ് ആയി പ്രഖ്യാപിക്കപ്പെട്ട വൈദ്യുതി മെഖലയില്‍ നൂറു ശതമാനം ജീവനക്കാരെയും ജോലിക്ക് നിശ്ചയിച്ചിരിക്കുകയാണ്.
എന്നാല്‍ മറ്റ് അവശ്യ സര്‍വീസിലുള്ളവര്‍ക്ക് നല്‍കിയതുപോലുള്ള മുന്‍ഗണന വാക്‌സിനേഷന്റെ കാര്യത്തില്‍ വൈദ്യുതി ജീവനക്കാര്‍ക്ക് നല്‍കാത്തത് പ്രതിഷേധാര്‍ഹമാണ്.
ഈ സാഹചര്യത്തില്‍ വൈദ്യുതി ജീവനക്കാര്‍ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ കോവിഡ് വാക്‌സിന്‍ നല്‍കുവാന്‍ തയ്യാറാകണമെന്ന് കെ.എസ്.ഇ.ബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ. എളമരം കരീം എം.പി യും ജനറല്‍ സെക്രട്ടറി കെ.ജയപ്രകാശും അവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha

























