മാനവികതയും കരുണയും ജീവിത ദർശനമാക്കിയ വലിയ ഇടയൻ ; സരസമായി വിശ്വാസികളോടും പൊതുജനങ്ങളോടും സംവദിക്കാനുള്ള കഴിവ് അദ്ദേഹത്തെ ഇതര ആത്മീയ ആചാര്യന്മാരിൽ നിന്ന് വേറിട്ട് നിർത്തി; മാർത്തോമ്മാ വലിയ മെത്രാപൊലീത്ത ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനിക്ക് അനുശോചനമറിയിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ

വലിയ ഇടയനായിരുന്നു മാർത്തോമ്മാ വലിയ മെത്രാപൊലീത്ത ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനിക്ക് അനുശോചനമറിയിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ.
മാനവികതയും കരുണയും ജീവിത ദർശനമാക്കിയ വലിയ ഇടയനായിരുന്നു മാർത്തോമ്മാ വലിയ മെത്രാപൊലീത്ത ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനിയെന്ന് വി.മുരളീധരൻ പറഞ്ഞു.
സരസമായി വിശ്വാസികളോടും പൊതുജനങ്ങളോടും സംവദിക്കാനുള്ള കഴിവ് അദ്ദേഹത്തെ ഇതര ആത്മീയ ആചാര്യന്മാരിൽ നിന്ന് വേറിട്ട് നിർത്തി. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്പും ഇന്ത്യയിലെ ക്രൈസ്തവ സഭകളിൽ ഏറ്റവും കൂടുതൽ കാലം ബിഷപ്പായി സേവനം അനുഷ്ഠിക്കുകയും ചെയ്ത മാർ ക്രിസോസ്റ്റത്തിന്‍റെ വേർപാട് കേരളത്തിന്‍റെ മത, ആത്മീയ രംഗത്തെ തീരാ നഷ്ടമാണ്.
ക്രിസ്തു ദേവന്‍റെ ദർശനങ്ങൾ ലളിതമായി സാധാരണക്കാർക്ക് പകർന്നു നൽകി ക്രിസോസ്റ്റം തിരുമേനി.പരസ്പര സ്നേഹത്തിന്‍റെയും , സാഹോദര്യത്തിന്‍റെയും പാതയിൽ വിശ്വാസികളെ നയിച്ച യഥാർത്ഥ ആത്മീയ ആചാര്യനെയാണ് നഷ്ടമായിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
മതാചാര്യൻ എന്നതിനേക്കാൾ കേരളത്തിന്‍റെ ആത്മീയ മുഖമായിരുന്നു വലിയ മെത്രാപൊലീത്ത. ആധ്യാത്മിക മേഖലയിൽ നിറ സാന്നിധ്യമായിരുന്നപ്പോഴും അധികാര രാഷ്ട്രീയത്തിന്‍റെ സ്വാധീനത്തിന് പിന്നാലെ പോകാതെ മാതൃകയായ ആത്മീയ ആചാര്യനായിരുന്നു മാർ ക്രിസോസ്റ്റം. വലിയ മെത്രാപൊലീത്തയുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് മന്ത്രി അനുശോചന സന്ദേശത്തിൽ അറിയിച്ചു.
മാർത്തോമ്മാ സഭാ മുൻ പരമാദ്ധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും അനുശോചനമറിയിച്ചിരുന്നു.
വേദനിക്കുന്നവന്റെ കണ്ണീരൊപ്പുക, ഭാരം താങ്ങുന്നവന് ആശ്വാസം നൽകുക എന്നിവയായിരുന്നു എന്നും ക്രിസ്തുവിന്റെ വഴിക്ക് സഞ്ചരിച്ച അദ്ദേഹത്തിന്റെ നിലപാടെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
https://www.facebook.com/Malayalivartha

























