ആര്‍സിസിയില്‍ ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് ശസ്ത്രക്രിയകള്‍ മാറ്റിവച്ചു; ആര്‍സിസിയിലും, ശ്രീചിത്രയിലും ഓക്‌സിജന്‍ക്ഷാമം ഉണ്ടാകാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദ്ദേശം ഉണ്ടായിരിക്കെയാണ് ഇങ്ങനെയൊരു പ്രതിസന്ധി

ആര്‍സിസിയില്‍ ഒക്‌സിജന്‍ക്ഷാമത്തെത്തുടര്‍ന്ന് അടിയന്തിരമല്ലാത്ത ശസ്ത്രക്രിയകള്‍ മാറ്റി വച്ചു. ആര്‍സിസിയിലും, ശ്രീചിത്രയിലും ഓക്‌സിജന്‍ക്ഷാമം ഉണ്ടാകാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദ്ദേശം ഉണ്ടായിരിക്കെയാണ് ഇങ്ങനെയൊരു പ്രതിസന്ധി. ഒരു ദിവസം 60 മുതല്‍ 70 സിലിണ്ടറുകള്‍ വരെയാണ് ആര്‍സിസിയില്‍ ആവശ്യം. വിവരം ഓക്‌സിജന്‍ വാര്‍ റൂമിലും ആരോഗ്യസെക്രട്ടറിയേയും അറിയിച്ചിട്ടുണ്ടെന്ന് ആര്‍സിസി ഡയറക്ടര്‍ അറിയിച്ചു. ഇത് പരിഹരിക്കാന്‍ ജില്ലാ ഭരണകൂടം ശ്രമം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനവ്യാപകമായി പ്രതിസന്ധിയില്ല. ഒരോ ദിവസവും ആവശ്യമായത് കണക്കാക്കിയാണ് സ്വകാര്യ ആശുപത്രികളിലേക്ക് ഓക്‌സിജന്‍ എത്തുന്നത്. ഇതില്‍ തടസ്സം നേരിട്ടാല്‍ പുതിയ രോഗികളെ സ്വീകരിക്കാന്‍ സാധിക്കാതെ വരുമെന്നും സ്വകാര്യ ആശുപത്രികള്‍ അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























