ആന്റണിക്ക് മറുപടിയുമായി വിഎസ്: താന്‍ പഠിച്ചത് പുന്നപ്ര-വയലാര്‍ സ്‌കൂളിലാണെന്ന് വിഎസ്, താന്‍ പഠിച്ച വിഷയവും ആന്റണിക്ക് അപ്രാപ്യമാണെന്നും വി.എസ്

പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പഠിച്ച സ്‌കൂളിലല്ല താന്‍ പഠിച്ചതെന്ന എ.കെ. ആന്റണിയുടെ പ്രസ്താവനക്ക് മറുപടിയുമായി വി.എസ് രംഗത്ത്. താന്‍ പഠിച്ചത് പുന്നപ്ര-വയലാര്‍ സ്‌കൂളിലാണെന്ന് വി.എസ് പറഞ്ഞു. പഠിച്ച സ്‌കൂള്‍ മാത്രമല്ല പഠിച്ച വിഷയവും പ്രശ്‌നമാണ്.
അവിടൊരിക്കലും ആന്റണിക്ക് പഠിക്കാന്‍ കഴിയില്ല. താന്‍ പഠിച്ച വിഷയവും ആന്റണിക്ക് അപ്രാപ്യമാണെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു. വി.എസിന്റെ ആറാട്ടുമുണ്ടന്‍ പ്രയോഗത്തിന് മറുപടിയായായിരുന്നു വി.എസ് പഠിച്ച സ്‌കൂളിലല്ല താന്‍ പഠിച്ചതെന്ന് ആന്റണി പറഞ്ഞിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























