ലോക്ക് ഡൗണ്‍; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വേണ്ടി പ്രത്യേക സര്‍വീസ് നടത്തുമെന്ന് കെഎസ്‌ആര്‍ടിസി

കേരളത്തിൽ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ആരോഗ്യപ്രവർത്തകർക്ക് പ്രത്യേക സർവീസ് നടത്തുമെന്ന് കെ എസ ആർ ടി സി അറിയിയച്ചു. ജില്ലകളിലെ മെഡിക്കല്‍ കോളേജുകളും ജനറല്‍ ആശുപത്രികളും കേന്ദ്രീകരിച്ചായിരിക്കും സര്‍വീസുകള്‍ നടത്തുക.
പൊതുഗതാഗതത്തിന് പൂര്‍ണായും നിരോധനം ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു നടപടി സ്വീകരിച്ചിരിക്കുന്നത്.
വിവിധ ജില്ലകളില്‍ നിന്ന് അതാത് ജില്ലയിലെ മെഡിക്കല്‍ കോളേജുകള്‍, പ്രധാന ആശുപത്രികള്‍ എന്നിവ കേന്ദ്രീകരിച്ച് 54 ഷെഡ്യൂളുകളില്‍ സര്‍വീസ് നടത്താനാണ് തീരുമാനം.
രാവിലെ 6.30 മുതല്‍ രാത്രി 8.30 വരെയാണ് സര്‍വീസ് നടത്തുന്നത്. ബസുകളില്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്ന് കെഎസ്‌ആര്‍ടിസി എം.ഡി ബിജു പ്രഭാകര്‍ നിര്‍ദ്ദേശം അറിയിച്ചിട്ടുണ്ട്.
30 ആരോഗ്യപ്രവര്‍ത്തകരില്‍ കൂടുതലുള്ള റൂട്ടുകളിലേക്കാണ് സര്‍വീസ് നടത്തുക. തിരുവനന്തപുരം 8, കൊല്ലം 8, പത്തനംതിട്ട 1, ആലപ്പുഴ 7, കോട്ടയം 6, എറണാകുളം 8, തൃശൂര്‍ 9, കോഴിക്കോട് 1, വയനാട് 6 എന്നിങ്ങനെ 54 ഷെഡ്യൂളുകളാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha

























