ദൈവം അനുഗ്രഹിക്കട്ടെ ഈ കുരുന്നിനെ.... കൃഷ്‌ണേന്ദുവിന്റെ കണ്ണുകള്‍ ദാനം ചെയ്തു

ഒടുവില്‍ ആ മാതാപിതാക്കള്‍ കൃഷ്‌ണേന്ദുവിന്റെ കണ്ണുകള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ചു. ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിന് മുകളിലേക്ക് മരം വീണ് മരിച്ച് അഞ്ചു വയസുകാരി കൃഷ്‌ണേന്ദുവിന്റെ കണ്ണുകള്‍ ദാനം ചെയ്യാന്‍ മാതാപിതാക്കളായ അഭീഷും വര്‍ഷയും തീരുമാനിച്ചു.
കൃഷ്‌ണേന്ദു അടക്കം മരിച്ച മൂന്നു പേരുടെ മൃതദേഹങ്ങള്‍ വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ സംസ്‌കരിച്ചു. കനത്ത മഴയേയും അവഗണിച്ച് ആയിരക്കണക്കിന് പേരാണ് കുരുന്നുകള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ ഒഴുകിയെത്തിയത്. സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹങ്ങളില്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളുമടക്കം നിരവധി പേര്‍ ആദാരഞ്ജലി അര്‍പ്പിച്ചു.
ദേശീയപാതയില്‍ നെല്ലിമറ്റത്ത് വെള്ളിയാഴ്ച വൈകിട്ട് 4.45നാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. കറുകടം വിദ്യാവികാസ് സ്‌കൂള്‍ ബസിനെ തകര്‍ത്താണ് മരം വീണത്. കോഴിപ്പിള്ളി ഇഞ്ചൂര്‍ കുത്തുകുഴി മാത്തന്‍മോളേല്‍ ജോഹന്‍ ജെഹി (13), ഊന്നുകല്‍ പുന്നയ്ക്കല്‍ ഗൗരി (10), പിണവൂര്‍ കാരോത്തുകുഴി അമീര്‍ ജാബിര്‍ (8), നെല്ലിമറ്റം ചിറ്റായത്ത് ഇഷ സാറ എല്‍ദോ (14) എന്നിവരാണ് മരിച്ച മറ്റു കുട്ടികള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























