വേട്ടയാടലുകള്‍ വെറുതെ; ബാര്‍ കോഴക്കേസില്‍ കുറ്റപത്രമില്ല

ഉപതിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ സര്‍ക്കാരിന് ആശ്വാസം. ധനമന്ത്രിക്കും യുഡിഎഫ് സര്‍ക്കാരിനും ആശ്വാസമായി വിജിലന്‍സ് ഡയറക്ടറുടെ തീരുമാനം. ബാര്‍ കോഴക്കേസില്‍ കുറ്റപത്രമില്ല. വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോള്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തു. തീരുമാനം കോടതിയെ അറിയിക്കാന്‍ എസ്പി സുകേശനു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കേസില്‍ നിയമോപദേശം തേടി അറ്റോര്‍ണി ജനറലിനെയും സോളിസിറ്റര്‍ ജനറലിനെയും സമീപിച്ചു എങ്കിലും ഇവര്‍ നിയമോപദേശം നല്‍കിയില്ല. തുടര്‍ന്ന് സുപ്രീം കോടതിയിലെ മറ്റു മുതിര്‍ന്ന അഭിഭാഷകരുടെ നിയമോപദേശം തേടുകയായിരുന്നു. ഇതിനു ശേഷമാണ് കുറ്റപത്രം വേണ്ടെന്നുള്ള തീരുമാനം വന്നത്.
കോഴപ്പണം കൈവശം വെക്കുകയോ പണം കൈമാറുന്നത് കാണുകയോ ചെയ്താല്‍ മാത്രം പോരാ, പ്രതി കോഴ ചോദിച്ചു വാങ്ങിയതാണെന്ന് സംശയാതീതമായി തെളിയിച്ചാല്‍ മാത്രമെ അഴിമിതി നിരോധന നിയമത്തിലെ ഏഴും 13ഉം വകുപ്പുകള്‍ പ്രകാരമുള്ള ആരോപണം നിലനില്‍ക്കൂവെന്ന് സുപ്രീം കോടതിയുടെ വിധികള്‍ നിലവിലുണ്ട്. ബാറുകള്‍ തുറക്കുന്നതിന് ധനമന്ത്രി കെ.എം. മാണി കോഴ ആവശ്യപ്പെട്ടതിന് വാക്കാലോ രേഖാമൂലമോ ഉള്ള തെളിവില്ലെന്ന റിപ്പോര്‍ട്ടാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വിജിലന്‍സിലെ ഉന്നതര്‍ക്ക് നല്‍കിയത്. അറ്റോര്‍ണി ജനറല്‍ നിയമോപദേശം നല്‍കിയില്ലെങ്കിലും മുതിര്‍ന്ന അഭിഭാഷകരില്‍ നിന്ന് അനുകൂല അഭിപ്രായം വന്നശേഷം കുറ്റപത്രം ഇല്ലെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത് ധനമന്ത്രി കെ എം മാണിക്കും യുഡിഎഫിനും ആശ്വാസമായിരിക്കുകയാണ്.
അഴിമതി നിരോധന നിയമത്തിലെ ഏഴ്, 13 വകുപ്പുകള്‍ പ്രകാരം മന്ത്രി മാണിക്കെതിരെയുള്ള ആരോപണം നിലനില്‍ക്കുമോയെന്ന വിഷയത്തിലാണ് വിജിലന്‍സ് ഡയറക്ടര്‍ ഉപദേശം തേടിയത്. നിയമോപദേശം ലഭിച്ചാല്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് അടിസ്ഥാനമില്ലാതാക്കിയാണ് വിജിലന്‍സ് ഡയറക്ടറുടെ തീരുമാനം വന്നിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























