അരുവിക്കരയുടെ ജനവിധി പെട്ടിയില്‍; പോളിംഗ് 76.31 ശതമാനം

പെരുമഴയിലും ആവേശത്തില്‍ അരുവിക്കര. അരുവിക്കരയുടെ ജനവിധി പെട്ടിയിലായി. ഇനി രണ്ടു ദിവസത്തെ ഉദ്യേഗജനകമായ കാത്തിരിപ്പ്. കനത്തമഴയെ അവഗണിച്ച് ബൂത്തുകളിലേക്ക് വോട്ടര്‍മാര്‍ ഒഴികിയെത്തിയപ്പോള്‍ പോളിംഗ് റെക്കോര്‍ഡ് കവിഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 76.31 ശതമാനം ആളുകളാണ് സമ്മതിദാന അവകാശം രേഖപ്പെടുത്തിയത്. തൊളിക്കോട്, വിതുര, വെള്ളനാട്, ആര്യനാട് ബൂത്തുകളിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് നടന്നത്.
ഉച്ചയോടെ അമ്പതു ശതമാനത്തിലേറെ പേരും വോട്ടു ചെയ്തു മടങ്ങിയിരുന്നു. ഇതോടെ 80 ശതമാനത്തിലധികം പോളിംഗ് ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ വൈകുന്നേരം കനത്ത മഴ പെയ്തത് വോട്ടിംഗില്‍ ചെറിയ മങ്ങലേല്‍പ്പിച്ചു. പഴയ ആര്യനാടായാലും ഇപ്പോഴത്തെ അരുവിക്കരയായാലും സമീപ ചരിത്രത്തിലെന്നും ഇത്രയധികം പോളിംഗ് ശതമാനം ഉണ്ടായിട്ടില്ല. സ്ത്രീ വോട്ടര്‍മാരുടെ വലിയ പങ്കാളിത്തം രാവിലെ തന്നെ പോളിംഗ് ബൂത്തിന് മുന്നിലുണ്ടായിരുന്നു. നിശ്ചിത സമയം കഴിഞ്ഞും പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിര കാണാമായിരുന്നു. ചില ഇടങ്ങളില്‍ അഞ്ചു മണിക്കു ശേഷം ആളുകളെ വോട്ടുചെയ്യാന്‍ അനുവദിക്കാതിരുന്നത് തര്‍ക്കത്തിന് ഇടയാക്കി. അരുവിക്കര ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അഞ്ചു മണിക്കു ശേഷം ആളുകളെ വോട്ട് ചെയ്യാന്‍ അനുവദിക്കാതിരുന്നത് ഇടതുമുന്നണി പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് ഇടയാക്കി. പ്രതിഷേധത്തെ തുടര്‍ന്ന് അഞ്ചു മണിക്കുമുമ്പ് ബൂത്തില്‍ എത്തിയ വോട്ടര്‍മാരെ വോട്ടുചെയ്യാന്‍ അനുവദിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























