തന്നെ കുടുക്കാന്‍ തിരക്കഥ ചമഞ്ഞവര്‍ക്കിത് കടുത്ത പ്രഹരമെന്ന് മന്ത്രി കെഎം മാണി

താനുമായി ബന്ധമില്ലാത്ത ബാര്‍ക്കോഴയെന്ന പേരില്‍ തിരക്കഥ രചിച്ചവര്‍ക്ക് വിജിലന്‍സ് ഡയറക്ടറുടെ നിലപാട് കടുത്ത പ്രഹരമെന്ന് ധനമന്ത്രി കെഎം മാണി. തനിക്കെതിരെ കൃത്രിമമായ തെളിവുകളും വ്യാജരേഖകളും ചമയ്ക്കപ്പെട്ടു. കുറ്റം ചെയ്യാത്തതിനാല്‍ ആത്മവിശ്വാസമുണ്ടായിരുന്നുവെന്നും മാണി പറഞ്ഞു.സത്യത്തിനാണ് ആത്യന്തിക ജയം. ബാര്‍ കോഴ കേസില്‍ കുറ്റപത്രം നല്‍കേണ്ടെന്ന വിജിലന്‍സ് ഡയറക്ടറുടെ നിലപാടിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രി കെ.എം. മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ കുറ്റപത്രം വേണ്ടെന്നായിരുന്നു വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോളിന്റെ നിര്‍ദേശം. അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി ആര്‍. സുകേശന്‍ നല്‍കിയ റിപ്പോര്‍ട്ടിലെ നിയമപരവും വസ്തുതാപരവുമായ പാളിച്ചകള്‍ അക്കമിട്ടു നിരത്തിയ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോള്‍, ഇതു പ്രകാരം കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കാന്‍ എസ്പിക്കു നിര്‍ദേശം നല്‍കിയിരുന്നു.
ഡയറക്ടറുടെ നിര്‍ദേശം പരിശോധിച്ചു കേസില്‍ അന്വേഷണം അവസാനിപ്പിച്ചുള്ള റിപ്പോര്‍ട്ട് നല്‍കണോ കുറ്റപത്രം നല്‍കണോ എന്ന് ഇനി തീരുമാനിക്കേണ്ടതു സുകേശനാണ്. കുറ്റപത്രം നല്‍കാന്‍ ഒരു തെളിവുമില്ലെന്നാണു ഡയറക്ടറുടെ റിപ്പോര്‍ട്ടിലെ ഉള്ളടക്കം. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു മാണി കോഴ ആവശ്യപ്പെട്ടെന്നും വാങ്ങിയെന്നും ആരോപിച്ചാണ് അഴിമതി നിരോധന നിയമത്തിലെ ഏഴ്, 13(1) ഡി വകുപ്പുകള്‍ പ്രകാരം മാണിക്കെതിരെ വിജിലന്‍സ് ഡിസംബറില്‍ കേസ് എടുത്തത്.
തുടര്‍ന്ന് അന്വേഷണം നടത്തിയ സുകേശന്‍ മാണിക്കെതിരെ കുറ്റപത്രം നല്‍കാന്‍ തെളിവുണ്ടെന്നു റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ മതിയായ തെളിവില്ലെന്നായിരുന്നു വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ സി.സി. അഗസ്റ്റിന്റെ റിപ്പോര്‍ട്ട്. ഇതു രണ്ടും പരിശോധിച്ച വിജിലന്‍സ് എഡിജിപി ഷേയ്ക്ക് ദര്‍വേഷ് സാഹിബും കുറ്റപത്രം നല്‍കാന്‍ തെളിവില്ലെന്ന ശുപാര്‍ശയാണു ഡയറക്ടര്‍ക്കു കൈമാറിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























