എട്ടുദിവസത്തെ അന്ധകാരത്തിന് ഒറ്റ ഫോണ്‍കോളില്‍ പരിഹാരം, ഋഷിരാജ് സിങിന് നന്ദിപറഞ്ഞ് വാളയാറിലെ നികുതി ജീവനക്കാര്‍

എട്ടുദിവസമാണ് വാളയാറിലെ വാണിജ്യനികുതി ചെക്‌പോസ്റ്റിലെ ജീവനക്കാര്‍ താമസസ്ഥലത്ത് വൈദ്യുതി ലഭിക്കാത്തത്. വൈദ്യുത ഓഫീസുകളില്‍ ഓരോദിവസവും പരാതി നല്‍കിയെങ്കിലും ഒരു നടിപടിയുമ ില്ല.നടപടിയുണ്ടായില്ല. അങ്ങനെ മടുത്താണ് ചെക്‌പോസ്റ്റില്‍ ചാര്‍ജുള്ള അസി. കമ്മീഷണര്‍ നേരിട്ട് കഞ്ചിക്കോട്ടെ വൈദ്യുതി ഓഫീസില്‍ പരാതിയുമായെത്തിയത്.
പരാതിക്കാരെ സ്വീകരിക്കാന്‍ നിയോഗിക്കപ്പെട്ട ഉദ്യേഗസ്ഥ മൊബൈല്‍ ഫോണില്‍ കുത്തികൊണ്ടിരിക്കുന്നു. ഉദ്യോഗസ്ഥയുടെ ഈ അലംഭാവത്തെക്കുറിച്ചും എട്ടുദിവസമായി വൈദ്യുതിയില്ലാത്തതിനെപ്പറ്റിയും പരാതിപ്പെടാമെന്ന് കരുതി ഉന്നത ഉദ്യോഗസ്ഥന്റെ മുറിയില്‍ക്കയറി. അവിടെയും ഉദ്യോഗസ്ഥന്‍ മൊബൈല്‍ഫോണില്‍ത്തന്നെ. ഏറെനേരം കാത്തുനിന്നിട്ടും ഇരുവരും മൊബൈല്‍ഫോണിലെ പിടിവിടുന്നില്ല.
അപ്പോഴാണ് ഓഫീസിന് മുന്നിലെ ബോര്‍ഡ് കണ്ടത്. വൈദ്യുതിസംബന്ധിച്ച പരാതി അറിയിക്കാനുള്ള നമ്പര്‍ കണ്ട് അതിലേക്ക് വിളിച്ചു. എടുത്തത് സാക്ഷാല്‍ വൈദ്യുതി വകുപ്പ് ചീഫ് വിജിലന്‍സ് ഓഫീസര്‍ ഋഷിരാജ്‌സിങ്. പരാതിക്കാരന്‍ അവിടെനിന്ന് വാളയാറിലെത്തിയപ്പോഴേക്കും വൈദ്യുതിയും ക്വാര്‍ട്ടേഴ്‌സിലെത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























