വീട്ടമ്മയുടെ നഗ്നചിത്രം വാട്ട്‌സ് ആപ്പില്‍ ഇട്ട ബ്ലേഡ് പലിശക്കാരന്‍ പിടിയില്‍: മാവോയിസ്റ്റുകള്‍ പോസ്റ്റര്‍ ഒട്ടിച്ചു വിചാരണയ്ക്കു തയ്യാറെടുത്തിരുന്ന ആള്‍

കൊള്ളപ്പലിശ നല്‍കുകയും കാശുവാങ്ങിയവരെ അതു തിരിച്ചുനല്‍കാത്തതിന്റെ പേരില്‍ പീഡിപ്പിക്കുകയും ചെയ്തിരുന്ന പലിശക്കാരന്‍ പിടിയില്‍. കുഞ്ഞോം സ്വദേശി പന്നിയോടന്‍ നാസറാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. വീട്ടമ്മയെ പീഡിപ്പിച്ച് നഗ്‌നചിത്രം ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിച്ച കേസിലാണ് അറസ്റ്റ്.
ബ്ലേഡ് പലിശക്കാരനായ ഇയാളെ പൊതുവിചാരണ ചെയ്യുമെന്ന് മാവോയിസ്റ്റുകള്‍ പോസ്റ്ററുകള്‍ പതിച്ചിരുന്നു. കൊള്ളപ്പലിശ നല്‍കുകയും കാശുവാങ്ങിയവരെ അതു തിരിച്ചുനല്‍കാത്തതിന്റെ പേരില്‍ പീഡിപ്പിക്കുകയും ചെയ്തിരുന്ന ഇയാളെ വിചാരണ നടത്തി ശിക്ഷിക്കുമെന്നായിരുന്നു മാവോയിസ്റ്റുകളുടെ പോസ്റ്റര്‍.
കോഴിക്കോട്ടുനിന്നാണ് ഇയാളെ അറസ്റ്റുചെയ്തത്. കോഴിക്കോട് ബൈപ്പാസില്‍ മകനോടൊപ്പം വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന നാസറിനെ പൊലീസ് പിന്തുടര്‍ന്നു പിടിക്കുകയായിരുന്നു.
കഴിഞ്ഞദിവസം വിദേശത്തുനിന്നുമെത്തിയ മകനെ കാണാന്‍ നാസര്‍ വയനാട്ടിലെത്തുമെന്ന രഹസ്യവിവരം പൊലീസിനു ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റുണ്ടായത്. കൂടുതല്‍ ചോദ്യംചെയ്യലിനായി നാസറിനെ മാനന്തവാടി പൊലീസ് സ്‌റ്റേഷനിലെത്തിക്കുകയായിരുന്നു.
വീട്ടമ്മയെ പീഡിപ്പിച്ചശേഷം നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസിലാണ് ഇപ്പോള്‍ ഇയാള്‍ അറസ്റ്റിലായത്. ഓപ്പറേഷന്‍ കുബേരയില്‍ മൂന്നു കേസുകളാണ് പൊലീസ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇതില്‍ ഹൈക്കോടതിയില്‍നിന്ന് ജാമ്യത്തിലിറങ്ങിയിരുന്നു. ഈ സമയമാണ് വീട്ടമ്മയുടെ പരാതിയും പൊലീസിനു ലഭിച്ചത്. പരാതി കിട്ടിയതോടെ ഇയാള്‍ ഒളിവില്‍ പോയി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























