എന്‍.എസ്.എസ് നേതൃത്വത്തില്‍ തിരുത്തല്‍ വേണമെന്ന് നടന്‍ സുരേഷ് ഗോപി

എന്‍.എസ്.എസ് നേതൃത്വത്തില്‍ തിരുത്തല്‍ വേണമെന്ന് നടന്‍ സുരേഷ് ഗോപി പറഞ്ഞു. സമുദായംഗങ്ങള്‍ വേണം ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം എന്‍.എസ്.എസ് ആസ്ഥാനത്തെത്തിയ സുരേഷ് ഗോപിയെ ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ഇറക്കി വിട്ടതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി.
പെരുന്നയില്‍ എല്ലാവര്‍ക്കും കയറിച്ചെല്ലാനുള്ള സാഹചര്യം ഉണ്ടാവണം. രാഷ്ട്രീയ ഉദ്ദേശത്തോടെയല്ല ശനിയാഴ്ച അവിടെ സന്ദര്‍ശനം നടത്തിയത്. ഇറക്കി വിട്ട സംഭവം വേദനയുണ്ടാക്കിയെന്നും സുരേഷ് ഗോപി പറഞ്ഞു.
സുരേഷ് ഗോപിയെ പിന്തുണച്ച് നടന്‍ അനൂപ് ചന്ദ്രന്‍ രംഗത്തെത്തി. സുരേഷ് ഗോപിയെ ഇറക്കിവിട്ട നടപടി ശരിയായില്ല. സുകുമാരന്‍ നായരുടെ നടപടി ജനാധിപത്യ വിരുദ്ധമാണ്. രാജ്യം ഭരത് അവാര്‍ഡ് നല്‍കി ആദരിച്ച നടനെയാണ് സുകുമാരന്‍ നായര്‍ ഇറക്കി വിട്ടത്. മതമേലധ്യക്ഷന്‍മാരുടെ പൃഷ്ടം താങ്ങാന്‍ കലാകാരന്മാര്‍ പോകരുതെന്നും അനൂപ് ചന്ദ്രന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























