ഇത്രയും പ്രതീക്ഷിച്ചില്ല... ചാനല്‍ ചര്‍ച്ചകളിലൂടെ സഖാക്കളുടെ കണ്ണിലെ കരടായി മാറിയ ശ്രീജിത്ത് പണിക്കര്‍ക്ക് ഉഗ്രന്‍ പണി; സോഫ്റ്റ്‌വെയര്‍ കമ്പനിയുടെ പേജില്‍ കൂട്ടമായെത്തി സഖാക്കളുടെ പൊങ്കാല; ശ്രീജിത്ത് പണിക്കരെ ജോലിയില്‍ നിന്നും പിരിച്ചുവിടണമെന്ന് ആവശ്യം

പേര് ശ്രീജിത്ത് പണിക്കര്‍. ചാനല്‍ ചര്‍ച്ചകളിലെ നിറ സാന്നിധ്യമാണ്. രാഷ്ട്രീയ നിരീക്ഷകന്‍ ചിന്തകന്‍ എന്നൊക്കെ പേര് വയ്ക്കുമെങ്കിലും സിപിഎമ്മിനെ ആക്രമിക്കുകയാണ് പ്രധാന ശൈലി. അതിനാല്‍ തന്നെ സഖാക്കള്‍ക്ക് കണ്ടുകൂട. കഴിഞ്ഞ ദിവസം ശ്രീജിത്ത് പണിക്കര്‍ നടത്തിയ വിവാദ ഫേസ്ബുക്ക് പോസ്റ്റാണ് എല്ലാവരേയും ഒരുപോലെ ചൊടിപ്പിച്ചത്.
ശ്രീജിത്ത് പണിക്കറിനെതിരെ ഐബിഎസ് സോഫ്റ്റ്‌വെയറിന്റെ ഫേസ്ബുക്ക് പേജില്‍ പൊങ്കാലയുമായി ഇടതുപക്ഷ, സിപിഎം അനുകൂലികള്‍ രംഗത്തെത്തി. ശ്രീജിത്തിനെ ജോലിയില്‍ നിന്നും പിരിച്ചുവിടണമെന്നും ഇങ്ങനെയൊരാള്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നത് കമ്പനിക്ക് വലിയ നാണക്കേടാണ് ഉണ്ടാക്കുക എന്നുമാണ് ഇവര്‍ പേജിലെ കമന്റ് ബോക്‌സുകളിലൂടെ ആവശ്യപ്പെട്ടത്.
സ്ത്രീവിരുദ്ധ, സമൂഹ വിരുദ്ധമായ പരാമര്‍ശങ്ങള്‍ നടത്തുന്ന, സന്നദ്ധ പ്രവര്‍ത്തനത്തിനിറങ്ങുന്നവരെ ലൈംഗികമായി അധിക്ഷേപിക്കുന്ന, ഇത്തരമൊരാളെ കമ്പനിയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചുകൂടാത്തതാണ് എന്നും ഇവര്‍ പറയുന്നു. ശ്രീജിത്തിനെതിരെയുള്ള കമന്റുകളും പരാതികളും വന്ന് നിറഞ്ഞതോടെ ഐബിഎസ് സോഫ്റ്റ്‌വെയര്‍ തങ്ങളുടെ പേജ് അണ്‍പബ്‌ളിഷ് ചെയ്തുവെന്നാണ് വിവരം.
നിലവില്‍ ഈ പേജ് ഇപ്പോള്‍ ഫേസ്ബുക്കില്‍ ലഭ്യമല്ല. ആദ്യം പേജിലെ കമന്റ് ബോക്‌സ് പൂട്ടിയ കമ്പനി പിന്നീടാണ് പേജ് അണ്‍പബ്ലിഷ് ചെയ്തതെന്നാണ് അറിയാന്‍ കഴിയുന്നത്. സൈബര്‍ സിപിഎം ഒന്നടങ്കം എത്തിയതോടെ കമ്പനി പേജ് പിന്‍വലിക്കുകയായിരുന്നുവെന്നാണ് സിപിഎം അനുകൂല പേജുകളില്‍ പ്രചാരണം നടക്കുന്നത്.
ആലപ്പുഴയില്‍, ശ്വാസംമുട്ട് അനുഭവിച്ച കൊവിഡ് രോഗിയെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ചവര്‍ക്ക് നേരെ ശ്രീജിത്ത് പണിക്കര്‍ ബ്രെഡ്ഡിലെ ജാമിന്റെ അവസ്ഥ എന്ന പരാമര്‍ശമാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തിയിരുന്നത്. ഇതിന് പിന്നാലെ ശ്രീജിത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനമുയര്‍ന്നു. ശ്രീജിത്തിനെ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കരുതെന്ന് മാദ്ധ്യമങ്ങളോട് ആവശ്യപ്പെട്ടുകൊണ്ടുള്ള ശക്തമായ പ്രചാരണവും നടന്നിരുന്നു.
അതേസമയം ശ്രീജിത്ത് പണിക്കര്‍ക്കെതിരെ ആലപ്പുഴ പുന്നപ്ര പൊലീസില്‍ സന്നദ്ധ പ്രവര്‍ത്തക രേഖ പി മോള്‍ പരാതി നല്‍കി. കോവിഡ് രോഗിയെ ബൈക്കില്‍ മെഡിക്കല്‍ കോളെജില്‍ എത്തിച്ച സംഭവത്തിലെ ശ്രീജിത്ത് പണിക്കരുടെ ഫെയ്‌സ്ബുക്ക് കുറിപ്പാണ് പരാതിക്കടിസ്ഥാനം. പുന്നപ്ര ഡൊമിസിലിയ സെന്ററിലെ സന്നദ്ധ പ്രവര്‍ത്തകയായ രേഖയും അശ്വിന്‍ കുഞ്ഞുമോനും ചേര്‍ന്ന് രോഗിയുടെ ജീവന്‍ രക്ഷിക്കാനായി ബൈക്കില്‍ രോഗിയെ ആശുപത്രിയിലെത്തിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇതിനെ പരിഹസിച്ച് ശ്രീജിത്ത പണിക്കര്‍ ഇട്ട പോസ്റ്റാണ് പരാതിക്കാധാരം.
ആംബുലന്‍സ് ഓടിയെത്താനുള്ള സമയമായ 10 മിനുട്ട് കാത്തിരുന്നാല്‍ രോഗി ജീവനോടെയിരിക്കില്ലെന്ന ഭയമാണ് ഞങ്ങളെ അത്തരമൊരു സാഹസത്തിന് പ്രേരിപ്പിച്ചത്. ബൈക്കില്‍ മരണാസന്നനായ രോഗിയെ കൊണ്ടു പോയതിനെ ബ്രെഡ്ഡിലെ ജാമിന്റെ അവസ്ഥ എന്നൊക്കെ ഒരു മനുഷ്യനെങ്ങനെയാണ് ഉപമിക്കാനാവുന്നത്. കൊണ്ടു പോയില്ലായിരുന്നെങ്കില്‍ വിമര്‍ശിക്കുന്ന ഇതേ ആള്‍ മറ്റൊന്നായിരിക്കില്ലേ പറയുക എന്നാണ് രേഖ പ്രതികരിച്ചത്.
എസി റൂമിലിരുന്ന് എന്തും വിളിച്ചു പറയാന്‍ എളുപ്പമാണ്. റിസ്‌കെടുത്താണ് ഞങ്ങള്‍ ഓരോ കാര്യങ്ങളും ചെയ്യുന്നത്. സന്നദ്ധ പ്രവര്‍ത്തനത്തിന് മുന്നോട്ടു വരുന്ന സ്ത്രീകളെ ആകമാനം അപമാനിക്കുന്ന പ്രസ്താവനയാണ് ശ്രീജിത്ത് പണിക്കരുടെ ഭാഗത്തു നിന്നുണ്ടായത്. ഞങ്ങളുടേത് നാട്ടിന്‍ പ്രദേശമാണ്. ഞങ്ങളെ വിശ്വസിച്ചാണ് വീട്ടിലെ കുട്ടികളെ സന്നദ്ധപ്രവര്‍ത്തനത്തിനായി രക്ഷിതാക്കള്‍ വിടുന്നത്.
നാളെ തന്റെ വീട്ടിലെ കുട്ടികളെ പറ്റിയും ഇങ്ങനെ പറയുമോ എന്ന വേവലാതി അവര്‍ക്കുണ്ടാകും. കേരളത്തെ ഇന്ന് താങ്ങി നിര്‍ത്തുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ മനോവീര്യത്തെ തകര്‍ക്കുന്ന പ്രസ്താവനയാണ് ശ്രീജിത്ത് പണിക്കരുടെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളത്. അതിനാലാണ് പോസ്റ്റിനെതിരേ പരാതി നല്‍കാന്‍ തീരുമാനിച്ചതെന്നും രേഖ വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha


























