കേരളത്തിന്റെ സമരനായിക കെആര്‍ ഗൗരിയമ്മയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

കേരളത്തിന്റെ സമരനായിക കെആര്‍ ഗൗരിയമ്മയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. കേരള രാഷ്ട്രീയത്തില്‍ വ്യക്തിപരമായി ഏറെ സ്‌നേഹവും ബഹുമാനവും തോന്നിയിട്ടുള്ള വ്യക്തിയാണ് ഗൗരിയമ്മ.
രാഷ്ട്രീയസ്ഥൈര്യവും സമരവീര്യവും പ്രതിബദ്ധതയുമൊക്കെ എക്കാലത്തും ആവേശവും പ്രചോദനവുമായിരുന്നു എന്നും സ്പീക്കര്‍ അനുസ്മരിച്ചു. ഗൗരിയമ്മയോട് കൂടി ഒരു ചരിത്ര കാലഘട്ടം മറയുകയാണ്.
വിപ്ലവത്തിന്റെ അഗ്‌നിമുഖത്ത് തളിര്‍ത്ത പൂമരമെന്ന വിശേഷണം ഗൗരിയമ്മയ്ക്ക് അക്ഷരാര്‍ത്ഥത്തില്‍ ചേരുന്നത്. ഗൗരിയമ്മയുടെ ജീവിതം തന്നെ സമരമായിരുന്നു .
നിയമ ബിരുദം നേടിയ ആദ്യകാല സ്ത്രീകളില്‍ ഒരാള്‍. വിദ്യാഭ്യാസം കൊണ്ടും രാഷ്ട്രീയ ജാഗ്രത കൊണ്ടും ജാതീയമായും ലിംഗപരമായുമുണ്ടായ വിവേചനങ്ങളെ നേരിട്ട പോരാളി. തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച് കേരള രാഷ്ട്രീയ ചരിത്രത്തിലെ പെണ്‍ പെരുമയായി മാറിയ കമ്മ്യൂണിസ്റ്റുകാരി.
നൂറ് വയസ്സ് പിന്നിട്ടിരിക്കുമ്പോഴും ആ സമരവീര്യം അവരുടെ വാക്കുകളിലുണ്ടായിരുന്നു എന്നും സ്പീക്കര്‍ അനുസ്മരിക്കുന്നു.
https://www.facebook.com/Malayalivartha


























