Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ആരെങ്കിലും ചത്തോ, ഇനി മേലാൽ വിളിച്ചാൽ താൻ വിവരമറിയും... എഎസ്ഐക്കെതിരെ പൊട്ടിത്തെറിച്ച് വനിതാ മജിസ്ട്രേറ്റ്...

11 MAY 2021 11:05 AM IST
മലയാളി വാര്‍ത്ത

‘നിങ്ങളുടെ ആരെങ്കിലും ചത്തോ, ഇനി മേലാൽ വിളിച്ചാൽ വിവരമറിയും...’ നിങ്ങൾ ഒരാളെ ഒരു പ്രധാനപ്പെട്ട കാര്യം പറയാൻ വിളിക്കുമ്പോൾ അവർ തിരിച്ച് ഇങ്ങനെ പ്രതികരിച്ചാൽ നിങ്ങൾക്ക് എങ്ങനെ തോന്നും.

സ്വാഭാവികമായി ദേഷ്യം വരും അല്ലേ...! എന്നിരുന്നാലും അത് അവരുടെ പക്വതയില്ലായ്മയായി കണക്കാക്കി സമാധാനിക്കാം. എന്നാൽ ഒരു ജില്ലാ മജിസ്ട്രേറ്റ് തന്നെ ഇത്തരത്തിൽ കാണിച്ചാലോ? അങ്ങനെയൊരു സംഭവമാണ് ഇപ്പോൾ നടന്നിരിക്കുന്നത്.

കാണാതായ വ്യക്തിയെ കണ്ടെത്തിയതിനെ തുടർന്നു ഹാജരാക്കാൻ സമയം ചോദിച്ചു വിളിച്ച എഎസ്ഐയെ വനിതാ മജിസ്ട്രേട്ട് ശകാരിക്കുന്ന തരത്തിലുളള വോയ്സ് ക്ലിപ് സമൂഹ മാധ്യമങ്ങളിൽ വൈറലായി. തിരുവനന്തപുരം ജില്ലയിലെ ഒരു വനിതാ മജിസ്ട്രേട്ടും അതിർത്തി മേഖലയിലെ എഎസ്ഐയും തമ്മിലാണു ഈ സംഭാഷണം.

മജിസ്ട്രേറ്റ് മറ്റൊരാളെ ഫോൺ ചെയ്തു കൊണ്ടിരുന്ന സമയത്താണ് എഎസ്ഐയുടെ കോൾ, ഫോണിലെത്തിയത്. ഇതാണു മജിസ്ട്രേറ്റിനെ ചൊടിപ്പിച്ചതെന്നു പറയാം. എഎസ്ഐയെ അധിക്ഷേപിച്ചാണ് മജിസ്ട്രേറ്റ് ഫോമിലൂടെ സംസാരിച്ചത്.

രണ്ടു കാലുകളും തകർന്നു മുച്ചക്ര വാഹനത്തിൽ ലോട്ടറി വിൽക്കുന്നയാളെ പ്രത്യേക സാഹചര്യത്തിൽ കാണാതായിരുന്നു. കാണാതാകുന്നവരെ കണ്ടെത്തിയാൽ വൈദ്യപരിശോധനയും മറ്റും പൂർത്തിയാക്കിയ ശേഷം മജിസ്ട്രേട്ടിനു മുൻപാകെ ഹാജരാക്കണമെന്നാണു നിയമം.

ഈ വിഷയത്തിലാണ് മജിസ്ട്രേറ്റ്, എഎസ്ഐയോട് അധിക്ഷേപിച്ചു സംസാരിച്ചത്. കാണാതായ വ്യക്തിയെ കണ്ടെത്തിയാൽ മെഡിക്കൽ പരിശോധനയും മറ്റു നടപടികളും പൂർത്തിയാക്കിയ ശേഷം മജിസ്ട്രേറ്റിനു മുൻപാകെ ഹാജരാക്കണമെന്നാണ് നിയമം.

ഇതിനായി പൊലീസ്, മജിസ്ട്രേറ്റിനോട് മുൻകൂട്ടി സമയം ചോദിക്കുകയും ചെയ്യും. ഇതിനായി പൊലീസ് മുൻകൂട്ടി സമയം തേടാറുണ്ട്. ലോട്ടറിക്കച്ചവടക്കാരനെ 2 ദിവസത്തിനകം പൊലീസ് കണ്ടെത്തി. തുടർന്നു മജിസ്ട്രേട്ടിനെ വിളിച്ചപ്പോഴുളള സംഭാഷണമാണു പുറത്തു വന്നിരിക്കുന്നത്.

എന്നാൽ, ആരോപണ വിധേയയായ മജിസ്ട്രേറ്റ് പൊലീസുകാർക്ക് സമയം അനുവദിക്കാറില്ലെന്നും ഇവരെ പലപ്പോഴും ബുദ്ധിമുട്ടിക്കുകയുമാണ് പതിവെന്നും പൊലീസ് ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി.

മജിസ്ട്രേറ്റ് സമയം അനുവദിച്ചില്ലെങ്കിൽ, കണ്ടെത്തിയ വ്യക്തിയുമായി പൊലീസിന് സ്റ്റേഷനിൽ കാത്തിരിക്കേണ്ട സ്ഥിതിയുമാണ്. കാണാതായ വ്യക്തിയെ 2 ദിവസത്തിനുള്ളിൽ പൊലീസ് കണ്ടെത്തിയിരുന്നു.

പാറശാല സ്റ്റേഷനിലെ എഎസ്ഐ മജിസ്ട്രേറ്റിനു മുൻപാകെ ഹാജരാക്കാൻ സമയം ചോദിച്ച് പലതവണ ഫോണിൽ വിളിച്ചെങ്കിലും ഇവർ അനുവദിച്ചില്ലത്രെ. അടിയന്തര പ്രധാനമുള്ള സംഭവമായതിനാൽ, പൊലീസുകാരൻ വീണ്ടും വിളിച്ചെങ്കിലും മജിസ്ട്രേറ്റ് ഫോൺ അറ്റൻഡു ചെയ്തില്ല. വീണ്ടും വിളിച്ചപ്പോഴാണ് മജിസ്ട്രേറ്റ് പൊട്ടിത്തെറിച്ചത്.

ആ ഫോണ വിളി ഇങ്ങനെയായിരുന്നു... ‘മാഡം നമസ്കാരം പാറശാല സ്റ്റേഷനിലെ പൊലീസ് ആണ്’ എന്നു പറഞ്ഞാണ് എഎസ്ഐ സംഭാഷണം തുടങ്ങുന്നത്. ‘ആ...എന്താ...’ ‘ഒരു കോൾ വിളിച്ചു കൊണ്ടിരിക്കുമ്പോൾ നിങ്ങളുടെ ആരെങ്കിലും ചത്തോ...? ഇങ്ങനെ കിടന്ന് വിളിക്കാൻ.... ഇവിടെ ഒരു കോൾ വിളിച്ചു കൊണ്ടിരിക്കുമ്പോൾ ഇടയ്ക്ക് നൂറു തവണ വിളിച്ചില്ലെങ്കിൽ നിങ്ങൾക്ക് ഉറക്കം വരത്തില്ലേ? ...’ എന്ന് മജിസ്ട്രേറ്റിന്റെ മറുപടി.

മാഡം മിസിങ് ആയ ആൾ തിരിച്ചു വന്നിട്ടുണ്ട്, ആ വിവരം അറിയിക്കാനാണ് എന്നായിരുന്നു എഎസ്ഐയുടെ വിനീതമായ മറുപടി. ‘അവൻ ഇറങ്ങിപ്പോയപ്പോൾ അവന് ഒരു കുഴപ്പവുമുണ്ടായിരുന്നില്ലല്ലോ? അവൻ കുറച്ചു നേരം അവിടെ വെയിറ്റ് ചെയ്യട്ടെ?

എനിക്ക് തോന്നുമ്പോഴേ ഞാൻ വന്ന് എടുക്കുന്നുള്ളൂ. എന്തു പെരുമാറ്റമാണ് ഇത്. മനുഷ്യന് ഒരാളെ ഫോൺ ചെയ്യാൻ പറ്റത്തില്ലല്ലോ?... എനിക്ക് ഫ്രീയാകുമ്പം വിളിക്കും. ഇനി മേലാൽ ഇങ്ങോട്ട് വിളിച്ചാൽ വിവരമറിയും, പറഞ്ഞേക്കാം....’ എന്നാണ് മജിസ്ട്രേറ്റ് പൊട്ടിത്തെറിച്ചത്. ‘സോറി മാഡം’’– എന്നു മാത്രം പറഞ്ഞ് എഎസ്ഐ ഫോൺ വെച്ചു.

കോവിഡിനെ നിയന്ത്രിക്കാൻ പൊരുതുന്ന മുന്നണിപ്പോരാളികളിൽ പൊലീസുകാർ മുൻപന്തിയിലാണ്. എല്ലാവരും സുരക്ഷയെ കരുതി വീട്ടിലിരിക്കുമ്പോൾ, സ്വന്തം ജീവൻ പണയപ്പെടുത്തി ഡ്യൂട്ടി ചെയ്യുന്നവരാണ് പൊലീസ് ഉദ്യോഗസ്ഥർ.

ഈ സാഹചര്യത്തിലാണ് ഒരു വനിതാ മജിസ്ട്രേറ്റ് എഎസ്ഐയെ അധിക്ഷേപിച്ച സംഭവം പുറത്തായത്. മജിസ്ട്രേറ്റിന്റെ പെരുമാറ്റത്തിൽ പൊലീസ് സേനയിൽ കടുത്ത അമർഷമുണ്ട്. ഞങ്ങളും മനുഷ്യരല്ലേയെന്നു പൊലീസുകാർ കൂട്ടത്തോടെ ചോദിക്കുകയാണ്.

വനിതാ മജിസ്ട്രേറ്റിന്റെ വോയ്സ് ക്ലിപ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ, മജിസ്ട്രേറ്റിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഇത്തരത്തിൽ പെരുമാറുന്ന മജിസ്ട്രേറ്റിൽ നിന്ന് എങ്ങനെ നീതി ലഭിക്കുമെന്നു വരെ ചോദിക്കുന്ന കമന്റുകൾ നിരവധിയാണ് സോഷഅയൽ മീഡിയയിൽ ഉൾപ്പെടെ നിറയുന്നത്.

ഇതേ മജിസ്ട്രേറ്റിനെതിരെ മുൻപും പരാതികളുണ്ടായിട്ടുണ്ടെന്നു പറയപ്പെടുന്നു. ഹൈക്കോടതിയിൽ ഇവർക്കെതിരെ ജില്ലയിലെ അഭിഭാഷകരുടെ സംഘടനാ ഭാരവാഹികള്‍ പരാതി നൽകിയിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (5 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (5 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (6 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (6 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (6 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (7 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (7 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (8 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (8 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (10 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (11 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (11 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (11 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (12 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (12 hours ago)

Malayali Vartha Recommends