അങ്ങനെ അവള്‍ അച്ഛനെ ആദ്യമായി ചുംബിച്ചു... കൈയ്യടി നേടാനായി പിസി ജോര്‍ജ് സംഘടിപ്പിച്ച പരിപാടിയില്‍ കൈയ്യടി കിട്ടിയത് അപ്രതീക്ഷിതമായി കടന്നുവന്ന ആ മകള്‍ക്കും അച്ഛനും

അപകടത്തെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ജഗതി ശ്രീകുമാറിനെ പൂഞ്ഞാര്‍ മണ്ഡലത്തില്‍ കൊണ്ടു വന്ന് കൈയ്യടി നേടാനുള്ള പിസി ജോര്‍ജിന്റെ ശ്രമത്തിന് മറ്റൊരു ക്ലൈമാക്‌സ്.
വാഹനാപകടത്തിനുശേഷം ജഗതി ശ്രീകുമാര്‍ പങ്കെടുക്കുന്ന ആദ്യ പൊതു പരിപാടിയായിരുന്നു ഇത്. ഈരാറ്റുപേട്ടയില്‍ എസ്.എസ്.എല്‍.സി, +2 പരീക്ഷകള്‍ക്ക് ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് വിതരണം ചലച്ചിത്ര താരം ജഗതി ശ്രീകുമാര്‍ നിര്‍വഹിച്ചു. അരുവിത്തുറ കോളജിലായിരുന്നു പരിപാടി.
ഇതിനിടേയാണ് ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി അപ്രതീക്ഷിതമായി ഓടിക്കയറിയത്. ജഗതിയുടെ കവളില്‍ ചുംബനം നല്‍കി. പെട്ടെന്നുള്ള ഈ വരവില്‍ സംഘടകര്‍ പകച്ചു. അച്ഛനെ കെട്ടിപിടിച്ച് മുത്തം നല്‍കിയ ശ്രീലക്ഷ്മിയെ പി.സി ജോര്‍ജ് പിടിച്ചുമാറ്റാന്‍ ശ്രമിച്ചു. എന്നാല്‍ മറ്റ് സംഘടാകര്‍ എതിര്‍ത്തതോടെ ശ്രീലക്ഷ്മിക്ക് ജഗതിക്കരികില്‍ തന്നെ ഇരിപ്പടം നല്‍കി.
അഞ്ച് മിനിറ്റിനോളം അച്ഛനരികില്‍ അവള്‍ ഇരുന്നു. ഇതിനിടയില്‍ മകളെ തിരിച്ചറിഞ്ഞ ജഗതി അവള്‍ക്കും ചുംബനം നല്‍കി. തുടര്‍ന്ന് ജഗതിയുടെ ഇരുകവിളിലും ചുംബിച്ച ശേഷം അവള്‍വേദിവിട്ടിറങ്ങിപ്പോയി. വേദിയില്‍ നിന്ന് നേരെ ഇറങ്ങി കാറില്‍ കയറി അവര്‍ പോകുകയും ചെയ്തു. ഈ കാര്‍ തടയാനും ചിലര്‍ ശ്രമിച്ചു.
അച്ഛന് തന്നെ മനസ്സിലായെന്നും കുറച്ച് കാര്യങ്ങള്‍ സംസാരിച്ചെന്നും ശ്രീലക്ഷ്മി പറഞ്ഞു. തിരിച്ച് ഇറങ്ങുന്നതിന് മുന്‍പ് തനിക്ക് ചുംബനം നല്‍കിയെന്നും ശ്രീലക്ഷ്മി പറഞ്ഞു. ഭരണങ്ങാനം പള്ളിയില്‍ പോകാനെത്തിയപ്പോഴാണ് അച്ഛന്‍ പങ്കെടുക്കുന്ന പരിപാടി നടക്കുന്നതായി പരസ്യം കണ്ടതെന്നും അതറിഞ്ഞാണ് ഞാന്‍ അവിടെയെത്തിയതെന്നും ശ്രീലക്ഷ്മി പറഞ്ഞു. മൂന്നുവര്‍ഷമായി ജഗതിയെ കാണാന്‍ ശ്രീലക്ഷ്മിയെ ആദ്യ മകളും കൂട്ടരും അനുവദിച്ചിരുന്നില്ലെന്ന് ആരോപണമുണ്ട്. 2012 ലെ അപകടത്തിന് ശേഷം ജഗതി ആദ്യമായി പങ്കെടുക്കുന്ന പൊതുപരിപാടിയാണ് ഈരാറ്റുപേട്ടയില്‍ നടന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























