ബാര്‍ക്കോഴ: വിജിലന്‍സ് ഡയറക്ടറുടെ നിലപാട് ദുരൂഹമെന്ന് വിഎസ്

ബാര്‍ക്കോഴ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കേതില്ല എന്ന വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം.പോളിന്റെ തീരുമാനം നീതിന്യായവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ . നിഷ്പക്ഷവും, നീതിപൂര്‍വവും സുതാര്യവുമായി പ്രവര്‍ത്തിക്കേണ്ട വിജിലന്‍സ് ഡയറക്ടര്‍ രാഷ്ട്രീയസമ്മര്‍ദ്ദത്തിന് വഴങ്ങി തന്റെ അധികാരം ബലികഴിച്ചു. ഇത് കേരളത്തിലെ മാത്രമല്ല, ഇന്ത്യയിലെ ആകെ കുറ്റാന്വേഷണ വിഭാഗങ്ങള്‍ക്ക് തീരാകളങ്കമുണ്ടാക്കിയെന്നും വി.എസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വിജിലന്‍സ് ഡയറക്ടറുടെ തീരുമാനം ദുരൂഹമാണ്. പണ്ട് അഡീഷണല്‍ സോളിസിറ്റര്‍ ജനറലായിരുന്ന നാഗേശ്വരറാവുവിന്റെ നിയമോപദേശം തേടാന്‍ ഏത് നിയമം അനുസരിച്ചാണ് തയ്യാറായതെന്ന് വ്യക്തമാക്കണം. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഒരു ഭരണഘടനാ സ്ഥാപനമല്ല. സോളിസിറ്റര്‍ ജനറല്‍ ആയിരുന്ന എത്രയോ പ്രഗത്ഭന്മാര്‍ സുപ്രീംകോടതിയില്‍ ഉണ്ടായിരുന്നിട്ടും നാഗേശ്വരറാവുവിന്റെ നിയമോപദേശം തേടാനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു. മാണി കൈക്കൂലി ചോദിച്ചു വാങ്ങിയതായുളള ശബ്ദരേഖ ഉണ്ടെന്ന് പരസ്യമായി പറഞ്ഞയാളെ ചോദ്യം ചെയ്യാനോ, അയാളുടെ വീട് റെയിഡ് ചെയ്ത് പ്രസ്തുത രേഖ പിടിച്ചെടുക്കാനോ വിജിലന്‍സ് തയ്യാറായില്ല. ആരോപണവിധേയനായ മാണിയുടെ വീട് ഇതുവരെ റെയ്ഡ് ചെയ്തിട്ടില്ല. അവിടെ നിന്നും തെളിവുകള്‍ എന്തുകൊണ്ട് പിടിച്ചെടുത്തില്ല എന്നും അദ്ദേഹം ചോദിച്ചു. ബാര്‍ കേസില്‍ കോടതിയില്‍ കക്ഷി ചേര്‍ന്ന് പോരാടും. മാത്രമല്ല, ജനങ്ങളെ സംഘടിപ്പിച്ച് അഴിമതിക്കെതിരായ സമരത്തിന് നേതൃത്വം നല്‍കുമെന്നും വി.എസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























