വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം, അഞ്ചംഗസായുധസംഘം മേലേതലപ്പുഴ മക്കിമല ആദിവാസി കോളനിയില്‍ മണിക്കൂറുകള്‍ ചെലവിഴിച്ചതായി റിപ്പോര്‍ട്ട്

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. മാവോയിസ്റ്റ് നേതാവ് രൂപേഷും കൂട്ടാളികളും അറസ്റ്റിലായശേഷവും പശ്ചിമഘട്ടമേഖലയില്‍ തങ്ങള്‍ സജീവമാണെന്ന \'കബനീദള\'ത്തിന്റെ അവകാശവാദത്തിനു ഇതോടെ വയനാട്ടില്‍ സ്ഥിരീകരണം. രൂപേഷ് അറസ്റ്റിലായതോടെ കബനീദളത്തിന്റെ നേതൃത്വമേറ്റെടുത്തതായി പറയപ്പെടുന്ന ജയണ്ണ ഉള്‍പ്പെട്ട അഞ്ചംഗസായുധസംഘം തവിഞ്ഞാല്‍ പഞ്ചായത്തിലെ മേലേതലപ്പുഴ മക്കിമല ആദിവാസി കോളനിയില്‍ മണിക്കൂറുകള്‍ ചെലവിട്ടു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഏഴോടെയാണു സ്ത്രീകളുള്‍പ്പെട്ട സംഘം കോളനിയിലെ കേളു, ചന്ദ്രന്‍, വലിയകേളു എന്നിവരുടെ വീടുകളിലെത്തിയതെന്നു പോലീസ് വ്യക്തമാക്കി. ചന്ദ്രന്റെ വീട്ടില്‍ സംഘം മൂന്നുമണിക്കൂര്‍ തങ്ങി. മാവോയിസ്റ്റുകളാണെന്നു പറഞ്ഞ സംഘാംഗങ്ങള്‍ വര്‍ഗീസ്, മനോജ്, ശ്രീനു, ജെന്നി, തനു എന്നീ പേരുകളിലാണു പരിചയപ്പെടുത്തിയത്. ജയണ്ണയാണു വര്‍ഗീസെന്ന പേരില്‍ കോളനിയിലെത്തിയതെന്നു പോലീസ് കരുതുന്നു. രണ്ടു സ്ത്രീകളുള്‍പ്പെട്ട സംഘാംഗങ്ങളുടെ കൈയില്‍ തോക്കുകളുണ്ടായിരുന്നെന്നു ചന്ദ്രന്‍ പറഞ്ഞു. നക്ഷത്രചിഹ്‌നമുള്ള തൊപ്പിയും പട്ടാളസമാനമായ വേഷവും ധരിച്ചിരുന്നു. രണ്ടുപേര്‍ മാത്രമാണു മലയാളം സംസാരിച്ചത്. ആദിവാസികള്‍ക്കു വേണ്ടിയാണു വന്നതെന്നും തങ്ങളുടെ ഇടപെടല്‍മൂലം തൊണ്ടര്‍നാട് കുഞ്ഞോത്ത് അഞ്ചുകോടിയുടെ വികസനമുണ്ടായെന്നും ഇവര്‍ അവകാശപ്പെട്ടു. മാവോയിസ്റ്റ് വാര്‍ത്താപത്രികയായ കാട്ടുതീയുടെ രണ്ടുലക്കങ്ങള്‍ കോളനിയില്‍ വിതരണം ചെയ്തു.
ചന്ദ്രന്റെ വീട്ടില്‍നിന്നു ചായയും രാത്രിഭക്ഷണവും കഴിച്ച് പത്തോടെ കാട്ടില്‍ മറഞ്ഞു. മക്കിമലയില്‍നിന്ന് അഞ്ചു കിലോമീറ്ററോളം വനത്തിലൂടെ നടന്നാല്‍ വയനാട്കണ്ണൂര്‍ അതിര്‍ത്തിയായ നെടുംപൊയിലിലെത്താം. എട്ടുമാസം മുമ്പ് മക്കിമല പ്രദേശത്തോടു ചേര്‍ന്ന കോളനികള്‍ രൂപേഷും സംഘവും സന്ദര്‍ശിച്ച് ലഘുലേഖകള്‍ വിതരണം ചെയ്തിരുന്നു.
ഇതുമായി ബന്ധപ്പെട്ടു തലപ്പുഴ പോലീസ് സ്‌റ്റേഷനില്‍ കേസുണ്ട്. ശനിയാഴ്ച മാനന്തവാടി സി.ഐ: കെ.എല്‍. െഷെജുവിന്റെ നേതൃത്വത്തില്‍ കോളനിയിലെത്തി ലഘുലേഖകള്‍ ശേഖരിക്കുകയും വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























