ചാവക്കാട്ടെ ഹോട്ടലിലെ കോഴിക്കറിയില്‍ ചത്ത തവളയെ കണ്ടെത്തി

ചാവക്കാട്ടെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയ കുടുംബത്തിനു വിളമ്പിയ കോഴിക്കറിയില്‍ നിന്നും ചത്ത തവളയെ കണ്ടെത്തി. ചാവക്കാട് കാജാ ബില്‍ഡിങ്ങില്‍ ബ്യൂട്ടീപാര്‍ലര്‍ നടത്തുന്ന അനൂപിനും കുടുംബത്തിനുമാണ് ഈ ദുരനുവമുണ്ടായത്.
വെള്ളിയാഴ്ച്ച രാത്രി ഏഴരമണിയോടെ ചാവക്കാട് താലൂക്കാശുപത്രിക്ക് സമീപമുള്ള ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിക്കുമ്പോഴാണ് കോഴിക്കറിയില്‍ നിന്നും ചത്ത തവളയെ കിട്ടിയത്. തുടര്‍ന്ന് ബഹളമുണ്ടാകുകയും ഹോട്ടലുടമ മാപ്പ് പറയുകയും ചെയ്തതായി പറയുന്നു. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഇവിടെ പാചകം നടക്കുന്നതെന്നും ഹോട്ടലിനെതിരെ അധികൃതര്‍ക്ക് പരാതി നല്‍കുമെന്നും അനൂപ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























