കോവിഡ് വ്യാപനം; ചെറിയ പെരുന്നാള്‍ ആഘോഷം കുടുംബത്തിലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചെറിയ പെരുന്നാള്‍ ആഘോഷം കുടുംബത്തിലാക്കണമെന്ന് മുഖ്യമന്ത്രി. പ്രാര്‍ത്ഥന വീടുകളില്‍ നടത്താന്‍ തീരുമാനിച്ച സഹോദരങ്ങളോട് പ്രത്യേകം നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
മഹാമാരിയുടെ കാലത്തും വിശ്വാസ ലോകമാകെ 30 ദിവസം നീണ്ട വ്രതാനുഷ്ഠാനത്തിന്റെ ആഹ്ലാദത്തിലാണെന്നും എല്ലാവര്ക്കും പെരുന്നാള്‍ ആശംസകനേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. കൂട്ടം ചേരല്‍ അപകടത്തിലാക്കുന്ന കാലത്ത് ആഘോഷം കുടുംബത്തിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പെരുന്നാള്‍ നമസ്കാരം വീടുകളില്‍ നടത്തി വ്രതകാലത്ത് കാട്ടിയ കരുതല്‍ പെരുന്നാള്‍ ദിനത്തിലും നടത്തണ മെന്നും അദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷവും കോവിഡ് കാലത്തായിരുന്നു റമദാനെന്നും, ഇത്തവണ കോവിഡ് കൂടുതല്‍ രൂക്ഷമായതിനാല്‍ ഈദ് ദിന പ്രാര്‍ത്ഥന വീട്ടില്‍ നടത്തുന്നതടക്കമുള്ള സ്വയം നിയന്ത്രണം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























