ആശിര്‍വാദ് ആട്ടയില്‍ പാറ്റയുടെ അവശിഷ്ടം കണ്ടെത്തി

ആശിര്‍വാദ് ആട്ടയില്‍ നിന്നും പാറ്റയുടെ അവശിഷ്ടം കണ്ടെത്തി. പലചരക്ക് കടയില്‍ നിന്നാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഉപഭോക്താവ് സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ക്കു പരാതി നല്‍കിയുണ്ട്.
അടിമാലി തോക്കുപാറ സ്വദേശി ജോസഫ് ഗോമസ് വാങ്ങിയ ആശിര്‍വാദ് ആട്ടയുടെ ഒരു കിലോ പായ്ക്കറ്റിലാണ് പാറ്റയുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. വീട്ടിലെത്തി ചപ്പാത്തിക്കായി ഗോതമ്പുപൊടി കുഴയ്ക്കുന്നതിനിടെയാണ് പാറ്റയുടെ അവശിഷ്ടങ്ങള്‍ ശ്രദ്ധയില്‍പെട്ടത്. പായ്ക്കറ്റില്‍ പാറ്റയുടെ കാല്‍, ചിറക്, കണ്ണ് അടക്കമുള്ള ഭാഗങ്ങളാണ് ഉണ്ടായിരുന്നത്.
ഇക്കാര്യം പലചരക്കു കടക്കാരനെയും അടിമാലിയിലെ ഐ.ടി.സി. മൊത്തവിതരണക്കാരനെയും അറിയിച്ചു. മാലിന്യം കലര്‍ന്ന ആട്ടയ്ക്കു പകരം അഞ്ചു കിലോ ആട്ട നല്‍കാമെന്നു പറഞ്ഞ് തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചതായും ജോസഫ് പറഞ്ഞു. ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ക്കു പുറമേ സിവില്‍ സപ്ലൈസ്, ആരോഗ്യ വകുപ്പ്, ലീഗല്‍ മെട്രോളജി, ദേശീയ ഉപഭോക്തൃ ഫോറം, സംസ്ഥാന പോലീസ് മേധാവി, ഹൈക്കോടതി രജിസ്ട്രാര്‍ എന്നിവര്‍ക്കും ജോസഫ് പരാതി നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























