സ്‌കൂള്‍ ബസും വാനും കൂട്ടിയിടിച്ച് 18 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

സ്‌കൂള്‍ ബസില്‍ വാനിടിച്ച് 18 വിദ്യാര്‍ത്ഥികള്‍ക്കും െ്രെഡവര്‍ക്കും പരിക്ക് . ഒരു വിദ്യാര്‍ത്ഥിയുടെ പരിക്ക് ഗുരുതരമാണ്. ഇന്നുരാവിലെ ഒന്‍പതോടെ കാട്ടാക്കടയ്ക്കടുത്ത് പേരുംമൂട് പന്നിയോട് റോഡില്‍ ഒളരിക്കടവിലായിരുന്നു അപകടം. കള്ളിക്കാട് ചിന്താലയ സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. റോഡിലെ വളവ് തിരിയുന്നതിനിടെ എതിരെ വന്ന വാന്‍ സ്‌കൂള്‍ ബസില്‍ ഇടിക്കുകയായിരുന്നു.
പരിക്കേറ്റ ബസ് െ്രെഡവര്‍ കാട്ടാക്കട സ്വദേശി സുകുമാരന്‍ നായര്‍ (63), ഒന്നാം ക്‌ളാസ് വിദ്യാര്‍ത്ഥികളായ ആയുഷ്,പയസ്, അഞ്ചാം ക്‌ളാസ് വിദ്യാര്‍ത്ഥി ആദിത്, മൂന്നാം ക്‌ളാസ് വിദ്യാര്‍ത്ഥിനി അനാമിക, ആറാം ക്‌ളാസ് വിദ്യാര്‍ത്ഥിനി വര്‍ഷ, ദേവ നന്ദന്‍ എന്നിവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും നിസാരപരിക്കേറ്റ 12 വിദ്യാര്‍ത്ഥികളെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ദേവനന്ദന്റെ പരിക്ക് ഗുരുതരമാണ്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























