രാജഗോപാലിനെയിറക്കിയുള്ള ഉമ്മന്‍ചാണ്ടിയുടെ തന്ത്രം ഫലിക്കുമോ? അരുവിക്കരയുടെ വിധി നാളെയറിയാം, പ്രതീക്ഷയോടെ മുന്നണികള്‍

കനത്ത മഴയുടെ അലസതയില്‍ ഉറക്കം തൂങ്ങുന്ന കണ്ണുകളുമായി ഇന്നലെയും ഇന്നുമായി കൂട്ടിയും കിഴിച്ചും വിജയിക്കുമോ, ആണെങ്കില്‍ എത്രയാണ് ഭൂരിപക്ഷം, തോറ്റാല്‍ ആരുടെ തലയില്‍ കെട്ടിവെക്കണം എന്നൊക്കെയുള്ള മരവിച്ച ചര്‍ച്ച നടക്കുകയാണ് എകെജി സെന്ററില്‍. എല്‍ഡിഎഫ് തോറ്റാല്‍ അത് പിണറായിക്കും പ്രതിപക്ഷ നേതാവ് അച്യുതാനന്ദനും ഒരുപോലെ ദോശം വരുത്താനുള്ള ചര്‍ച്ച. ആര് ജയിച്ചാലും ക്രെഡിറ്റ് അച്യുതാനന്ദന്. ഭംഗിയായി തോല്‍ക്കേണ്ടിയിരുന്ന വിജയകുമാര്‍ കുറഞ്ഞവോട്ടുകള്‍ക്ക് തോറ്റത് തന്റെ പ്രവര്‍ത്തനം കൊണ്ടാണെന്നും. ജയിച്ചാല്‍ അത് തന്റൈ ജനപിന്തുണകൊണ്ടാണെന്നും അച്യുതാനന്ദന്‍ പറഞ്ഞ് രക്ഷപ്പെടും. പിണറായിയോ അടിവര്‍ക്ക് എന്തായിരുന്നുവെന്നുള്ള ചോദ്യത്തിന് തെളിച്ച് ഉത്തരം പറയേണ്ടി വരും.
എന്നാല്‍ രാജഗോപാലിനെ ഇറക്കിയുള്ള തന്റെ തന്ത്രം ഫലിക്കുമോ എന്നാണ് ഉമ്മന്‍ചാണ്ടിയുടെ ആശങ്ക. ഡല്‍ഹിയില്‍ പോയി ബിജെപിയുമായി രഹസ്യമായി ഉണ്ടാക്കിയ ധാരണയിലാണ് രാജഗോപാല്‍ അരുവിക്കരയില്‍ സ്ഥാനാര്‍ഥിയായത്. രാജഗോപാല്‍ നിന്നാല്‍ അതുണ്ടാക്കുന്ന നഷ്ടം സിപിഎമ്മിനാണ്. കാരണം അവരുടെ കുറേ വോട്ടുകള്‍ രാജഗോപാല്‍ പിടിക്കും. അത് ഗുണം ചെയ്യുന്നത് കോണ്‍ഗ്രസിനാണ്. തന്നെ തള്ളിയിട്ട് ഒരുദിവസമെങ്കിലും അധികാരം പിടിക്കാന്‍ നടക്കുന്ന ഐഗ്രൂപ്പിന്റെ കളി മുന്നില്‍ കണ്ടാണ് ഉമ്മന്റെ ഗോപാല്‍ പ്രയോഗം. രാജഗോപാലിനെ അടുത്ത തവണ നിയമസഭയിലെത്തിക്കാമെന്നാണ് ഉമ്മന്‍ചാണ്ടിയുടെ ഉറപ്പ്. നേമത്ത് കോണ്‍ഗ്രസുകാര്‍ രാജേട്ടന് വോട്ട് ചെയ്യും.അതിന് കേരളാ മുഖ്യന്റെ ഉറപ്പ്.
നാളെ പുറത്ത് വരുന്ന് അരുവിക്കരയുടെ വിധിമാത്രമായിരിക്കില്ല. കേരളാ രാഷ്ടീയത്തിന്റെ നേതൃ്വത്തിലിരിക്കുന്ന പലരുടെയും വിധി നാളെ അറിയാം. അരുവിക്കര ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ രാവിലെ എട്ട് മണിക്ക് തൈക്കാട് സംഗീത കോളേജില്‍ ആരംഭിക്കും. എല്ലാ മുന്നണികളും 14ടബിളുകളില്‍ 11 റൗണ്ടായിട്ടാകും എണ്ണുക. രാവിലെ എട്ടര മണിയോടെ തന്നെ ആദ്യ ലീഡ് സൂചനകള്‍ ലഭ്യമായി തുടങ്ങും. പത്തരമണിയോടെ തിരഞ്ഞെടുപ്പ് ഫലം അറിയാനാകും. അതിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്.
പോസ്റ്റല്‍ ബാലറ്റുകളായിരിക്കും ആദ്യം എണ്ണുക. മൂന്ന് പോസ്റ്റല്‍ വോട്ടുകളാണ് ഇക്കുറി ഉള്ളത്. 154 വോട്ടിങ് യന്ത്രങ്ങളില്‍ നിന്നുള്ള വോട്ടുകളാണ് എണ്ണാനുള്ളത്. ഒരു ടേബിളില്‍ മൂന്ന് ഉദ്യോഗസ്ഥരുണ്ടാകും. ഓരോ ടേബിളിനും ഓരോ മൈക്രോ ഒബ്‌സര്‍വറും ഉണ്ടാകും. വോട്ടെണ്ണല്‍ നടക്കുന്ന സംഗീത കോളേജിലേക്ക് ഉദ്യോഗസ്ഥര്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചിട്ടുള്ളവര്‍ക്കും മാത്രമേ പ്രവേശനമുണ്ടാകൂ.
വോട്ടെണ്ണല്‍ നടക്കുന്ന ഹാളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും സ്ഥാനാര്‍ഥികള്‍ക്കോ അവര്‍ നിര്‍ദേശിക്കുന്നവര്‍ക്കോ മാത്രമേ പ്രവേശനമുണ്ടാകു. വോട്ടെണ്ണല്‍ വിവരങ്ങള്‍ അപ്പപ്പോള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്നതിനുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പോലീസ് സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























