Widgets Magazine
31
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പശ്ചിമ ബംഗാളില്‍ മുന്‍ ഡ്രൈവറുടെ വീട്ടില്‍നിന്ന് 28 കോടി രൂപയുടെ പണവും 15 കിലോ സ്വര്‍ണ്ണവും പോലീസ് പിടിച്ചെടുത്തു..അതിഭീമമായ തുക കാരണം അഞ്ച് കൗണ്ടിംഗ് മെഷീനുകള്‍ കേടായി..


തിരുവനന്തപുരത്ത് കാർ അപകടം.. കാൽ അറ്റുപോയ പ്രശാന്ത് തന്റെ കാൽ സെമിത്തേരിയിലുണ്ടെന്ന്, സമീപത്ത് ഓടിക്കൂടിയ പ്രദേശവാസികളോട് കരഞ്ഞുകൊണ്ടു പറയുന്ന കാഴ്ച..


പോലീസ് അറസ്റ്റ് ചെയ്ത ലഹരി അധ്യാപകര്‍ക്ക്.. ഇടതു അധ്യാപക സംഘടനയുമായി അടുത്ത ബന്ധമെന്ന് തെളിയിക്കുന്ന കൂടുതല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്.. കെ.ആര്‍.ടി.എ.യുടെ പ്രധാന നേതൃനിരയില്‍ സജീവമായിരുന്നു..


പൊതുഗതാഗത ബസ്സുകളിൽ യാത്ര ചെയ്യുമ്പോൾ.. മൊബൈൽ ഫോണിൽ ഉറക്കെ പാട്ടുവെക്കുന്നതിനും സ്പീക്കറിൽ റീൽസുകളും, വീഡിയോകളും കാണുന്നതിനും വിലക്കുമായി തമിഴ്നാട് സർക്കാർ...


ആര്യ രാജേന്ദ്രനെ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റാക്കാൻ.. സിപിഎമ്മിലെയും ഡിവൈഎഫ്‌ഐയിലെയും ഒരു വിഭാഗം സംസ്ഥാന നേതാക്കൾ നടത്തിയ ശ്രമം പരാജയപ്പെട്ടു...

കൊവിഡ് ബാധിച്ച വൃക്കരോ​ഗിയെ കിടത്തിയത് ആശുപത്രി വരാന്തയിൽ... ശേഷം സംഭവിച്ചത് നകുലന്റെ മരണം...

13 MAY 2021 03:23 PM IST
മലയാളി വാര്‍ത്ത

More Stories...

എസ്. ശ്രീജിത്തിന് സർക്കാർ നൽകിയ ക്ലീൻ ചിറ്റ് റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കി..!മൂന്നാഴ്ചയ്ക്കകം പരാതിക്കാരനെ കേട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വിജിലൻസിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കോടതിയുടെ നിർദ്ദേശം

ചേട്ടൻ വിളിച്ച് ഞാൻ പോയി സാറെ ആലുവയില്‍ 12-കാരിയെ തൂക്കിയ 25-ക്കാൻ ദേ ഇത് പൊട്ടി കരഞ്ഞ് അച്ഛൻ..ജയിലിൽ

"കരുതിയിരിക്കണം മൂന്ന് ദിവസം കൊടും മഴ, രാത്രിക്ക് രാത്രി മഴ കടുക്കും..!"

കാവ്യയക്കും കീർത്തനയക്കും ഇട്ടുമൂടാൻ കോടികൾ..!! വയനാട്ടിൽ മൂന്നാമന് ലക്ഷങ്ങൾ കൊടുത്തു! ഞെട്ടി വീട്ടുകാർ

വിവേകിന് അയച്ച സമൻസ് പിണറായി വിഴുങ്ങി..! സ്വപ്ന പറഞ്ഞത് അച്ചട്ടാവുന്നു ഫയലുകൾ കാണാനില്ല!

കോവിഡിനെ ദീർഘകാല വെല്ലുവിളിയായി കാണേണ്ടതിനു പകരം ചെറിയ കാലത്തേക്കുള്ളത് എന്ന മട്ടിലാണ് നാം കണ്ടതും പരിഗണിച്ചതും. കുറച്ചു മാസങ്ങളെടുത്താലും കോവിഡ് പൊയ്ക്കൊള്ളുമെന്നു പലരും ധരിച്ചു. ഇന്ത്യക്കാർക്കു നല്ല പ്രതിരോധശേഷിയുണ്ടെന്നും കോവിഡിനെതിരെ ഇന്ത്യ വിജയിച്ചെന്നും നാം കരുതി.

വൈറസ് വകഭേദങ്ങളെക്കാൾ ഈ ഉദാസീനതയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കുള്ള അടിസ്ഥാന കാരണം. ഇത്തരത്തിലിരിക്കുമ്പോഴാണ് കോവിഡ് ബാധിച്ച വൃക്കരോഗിയായ യുവാവ് ആശുപത്രി വരാന്തയിൽ കിടന്ന് ആശുപത്രിയിലെ അനാസ്ഥ ചൂണ്ടിക്കാട്ടിയതി​ൻെറ പിറ്റേന്ന്​ മരണപ്പെന്ന സാഹചര്യം കേരളത്തിൽ സംഭവിച്ചത്.

നടുവിൽക്കര വടക്കുമുറി പയ്യോർമാടിൽ താമസിക്കുന്ന 'മാണിവിഗ്രഹം' വീട്ടിൽ 39കാരനായ നകുലനാണ്​ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. ചികിത്സയിലും പരിചരണത്തിലുമുള്ള അനാസ്ഥയും ത​ൻെറ ദുരവസ്ഥയും നകുലൻ ​ചൊവ്വാഴ്​ച വിഡിയോ ആയി വാട്​സ്​ആപ് ​ഗ്രൂപ്പിലൂടെ പങ്കുവെച്ചിരുന്നു.

12 വർഷമായി ആഴ്​ചയിൽ മൂന്ന് ഡയാലിസിസിന്​ വിധേയനായാണ്​ നകുലൻ ജീവൻ നിലനിർത്തിയിരുന്നത്. സഹോദരങ്ങളായ ഗിരിജയും അഭിമന്യുവും വൃക്കരോഗം ബാധിച്ചാണ്​ ഏതാനും വർഷം മുമ്പ് മരിച്ചത്​.

ആറു ദിവസം മുമ്പാണ്​ സഹോദരനുമൊത്ത്​ നകുലൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡയാലിസിസിനായി​ എത്തിയത്. തലവേദന അനുഭവപ്പെട്ടപ്പോൾ ആശുപത്രി അധികൃതരുടെ നിർദേശപ്രകാരം ആൻറിജൻ പരിശോധന നടത്തി. അതിൽ നെഗറ്റിവായിരുന്നു. ആർ.ടി.പി.സി.ആർ പരിശോധനയിൽ പോസിറ്റിവായി.

കൂടെവന്ന സഹോദരനെ പരിശോധിച്ചപ്പോൾ അദ്ദേഹവും പോസിറ്റിവാണെന്ന്​ കണ്ടെത്തി. അതിനിടെ ഓക്‌സിജന്‍ ബെഡ് ആവശ്യമുള്ള ഒരു രോഗിയ്ക്ക് വേണ്ടി നകുലനെ ആശുപത്രി ജീവനക്കാര്‍ വരാന്തയില്‍ കിടത്തി. ഇതോടെയാണ് നകുലൻ വരാന്തയിൽ ആയത്. ഹൃദയത്തിനും വൃക്കക്കും രോഗമു​ള്ളയാളാണെന്ന്​ അറിയിച്ചിട്ടും വരാന്തയിൽ തന്നെ കിടത്തിയെന്ന്​ നകുലൻ വിഡിയോയിൽ പരാതിയായി പറഞ്ഞിരുന്നു.

തൃത്തല്ലൂരിലെ പാലിയേറ്റിവ്​ സെന്ററിൽ നിന്ന്​ കിട്ടുന്ന മരുന്നാണ്​ സ്ഥിരമായി കഴിക്കുന്നത്​. മരുന്ന് വീട്ടിലായിരുന്നു. പുറത്തു നിന്ന്​ മെഡിക്കൽ കോളജിലേക്ക്​ മരുന്ന്​ കൊണ്ടുവരാനുള്ള അനുമതിയുമില്ല. രണ്ട് ദിവസം ഭക്ഷണവും വെള്ളവും ലഭിച്ചില്ല. ബ്രഷില്ലാതെ പല്ലു തേക്കാൻ പോലും പറ്റുന്നില്ലെന്ന്​ പറഞ്ഞിട്ടും ആരും ശ്രദ്ധിച്ചില്ലെന്ന്​ നകുലൻ പറഞ്ഞിരുന്നു.

ക്ഷീണം കാരണം എഴുന്നേൽക്കാൻ പോലും പറ്റാത്ത അവസ്ഥയിലായ നകുലൻ തല ചുറ്റൽ ഉണ്ടായതോടെ ചൊവ്വാഴ്ച രാവിലെ ആശുപത്രി സൂപ്രണ്ടിനെയും ബന്ധപ്പെട്ടവരെയും അറിയിക്കണമെന്ന്​ അപേക്ഷിച്ചാണ്​ വിഡിയോ പങ്കുവെച്ചത്​. വിഡിയോ എടുക്കുന്നതിനിടെ​ നഴ്​സ്​ ചോദ്യം ചെയ്​തിരുന്നു. ചൊവ്വാഴ്ച രാത്രി വയറിളക്കം വന്ന്​ തളർന്നു പോയി.

പരാതി പരിഹരിക്കപ്പെടാതെ നകുലൻ മരണത്തിന് കീഴടങ്ങുകയായിരുന്നു. നകുല​ൻെറ സഹോദര​ന്റെ ഭാര്യക്കും മാതാവിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്​. അവിവാഹിതനായ നകുലൻ തൊഴിലെടുത്താണ്​ ചികിത്സക്ക്​ പണം കണ്ടെത്തിയിരുന്നത്​. സ്വന്തമായി ഓട്ടോറിക്ഷയുമുണ്ട്.

ഇന്നലെ രാത്രിയാണ് നകുലന്‍ മരിച്ചത്. ആവശ്യമായ ചികിത്സ കിട്ടാത്തതിനെ തുടര്‍ന്നാണ് രോഗി മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. ആരോഗ്യവകുപ്പിന് ഉടൻ പരാതി നൽകുമെന്ന് നകുലന്റെ ബന്ധുക്കൾ അറിയിച്ചു. സംഭവത്തില്‍ ഡിഎംഒ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പരാതിയില്‍ അടിസ്ഥാനമില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്‌.

എന്നാൽ, യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നാണ് മെഡി. കോളേജ് ആശുപത്രി അധികൃതരുടെ വിശദീകരണം. രോഗിക്ക് ബെഡ് അനുവദിക്കുന്നതിലെ സാങ്കേതിക പ്രശ്നം മാത്രമാണ് ഉണ്ടായത്. നകുലന് ബെഡ് അനുവദിച്ചെങ്കിലും അത്യാസന്ന നിലയിലെത്തിയ മറ്റൊരു രോഗിക്ക് വേണ്ടി ആ ബെഡിൽ നിന്ന് കുറച്ചുനേരത്തേക്ക് ഒഴിവാക്കി.

ആരോഗ്യ നില വഷളായതിനെതുടർന്ന് നകുലനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് നകുലനെ മാറ്റിയെന്നും മെഡി. കോളേജ് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിനെ വിശദീകരണം കിട്ടിയ ശേഷം തുടർ നടപടിയെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

വീഡിയോ നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിനു പിന്നാലെ മെഡിക്കല്‍ കോളജ് അധികൃതര്‍ ഇടപ്പെട്ട് ചികില്‍സ തരപ്പെടുത്തി. പക്ഷേ, വൃക്കരോഗി കൂടിയായതിനാല്‍ നകുലന്‍ മരിച്ചു.

വിഡിയോ സന്ദേശം നവമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഡിഎംഒ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിയിട്ടുണ്ട്. നിലവിലുള്ള ജീവനക്കാര്‍ക്ക് ഇത്രയും രോഗികള്‍ക്ക് ഒരേസമയം ചികില്‍സ നല്‍കുക പ്രയാസമായിട്ടുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹത്തെയും പണത്തെയും ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് കർണാടകയിൽ പിതാവ് മകളെ കുത്തിപ്പരിക്കേൽപ്പിച്ചു  (9 hours ago)

എസ്. ശ്രീജിത്തിന് സർക്കാർ നൽകിയ ക്ലീൻ ചിറ്റ് റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കി..!മൂന്നാഴ്ചയ്ക്കകം പരാതിക്കാരനെ കേട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വിജിലൻസിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കോട  (9 hours ago)

ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും മഴക്കെടുതിയും പ്രളയവും രൂക്ഷമാകുന്നു  (9 hours ago)

ചേട്ടൻ വിളിച്ച് ഞാൻ പോയി സാറെ ആലുവയില്‍ 12-കാരിയെ തൂക്കിയ 25-ക്കാൻ ദേ ഇത് പൊട്ടി കരഞ്ഞ് അച്ഛൻ..ജയിലിൽ  (9 hours ago)

"കരുതിയിരിക്കണം മൂന്ന് ദിവസം കൊടും മഴ, രാത്രിക്ക് രാത്രി മഴ കടുക്കും..!"  (9 hours ago)

കാവ്യയക്കും കീർത്തനയക്കും ഇട്ടുമൂടാൻ കോടികൾ..!! വയനാട്ടിൽ മൂന്നാമന് ലക്ഷങ്ങൾ കൊടുത്തു! ഞെട്ടി വീട്ടുകാർ  (9 hours ago)

വിവേകിന് അയച്ച സമൻസ് പിണറായി വിഴുങ്ങി..! സ്വപ്ന പറഞ്ഞത് അച്ചട്ടാവുന്നു ഫയലുകൾ കാണാനില്ല!  (10 hours ago)

രണ്ട് വമ്പൻ ചിത്രങ്ങളുമായി ന്യൂ സൂര്യ ഫിലിംസ്; സൂര്യ നായകനായ വിശ്വനാഥൻ ആൻറ് സൺസ്, വിശാൽ നായകനായ മകുടം; ആഗസ്റ്റ് 14 -ന് തിയറ്ററുകളിലെത്തും!!!  (11 hours ago)

നവാഗതനായ ഉമേഷ്. എസ്. നായരുടെ സംവിധാനം; മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു!!!  (11 hours ago)

RAID തൃണമൂൽ നേതാവുമായി ബന്ധം?  (11 hours ago)

പതിനാറ് താരങ്ങളുടെ വ്യത്യസ്ത ലുക്കുകൾ; കൗതുകമുണർത്തി 'ഭൗമ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ  (11 hours ago)

TVM ACCIDENT ഓടിക്കൂടിയവരെല്ലാം ഇത് കേട്ടു പരിഭ്രമിച്ചു.  (11 hours ago)

Toofan അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ  (11 hours ago)

ഇറാഖ് പിളർത്തി സൗദി..! അറബികൂട്ടങ്ങൾ കൂടോടെ ഇറങ്ങി ഇറാന് മരണമണി..!അമേരിക്കൻ പട്ടാളം സ്കെച്ചിട്ടു..! മുന്നറിയിപ്പ്  (12 hours ago)

TAMILNADU ഉറക്കെ പാട്ടും റീൽസും ഇനി വേണ്ട;  (12 hours ago)

Malayali Vartha Recommends