ഫേസ്ബുക്ക് പോസ്റ്റ് പുലിവാല് പിടിച്ചു, മന്ത്രി രമേശ് ചെന്നിത്തലക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം

ബാര്‍ കോഴ കേസില്‍ യു.ഡി.എഫിലും കോണ്‍ഗ്രസിലും നിന്ന് തനിക്ക് കടുത്ത സമ്മര്‍ദ്ദം അനുഭവിക്കേണ്ടി വന്നുവെന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ് പുലിവാല് പിടിച്ചു. വിശദീകരണം ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം രംഗത്തുവന്നു. എന്നാല്‍ ആ സമ്മര്‍ദ്ദങ്ങള്‍ക്ക് താന്‍വഴങ്ങിയില്ലെന്ന് മന്ത്രി പറഞ്ഞു. ബാര്‍ കേസ് തന്നെ ഒരു തരം സമ്മര്‍ദ്ദമാണെന്നും അദ്ദേഹം നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് അനുമതി തേടിയുള്ള നോട്ടീസിന് മറുപടിയായി പറഞ്ഞു.
\'ബാര്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട് വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ താന്‍ ഒരു ഇടപെടലും നടത്തിയിട്ടില്ല. അത് എന്റെ വ്യക്തവും സുനിശ്ചിതവുമായ നിലപാടായിരുന്നു. ഈ നിലപാട് കൈക്കൊണ്ടതിന്റെ പേരിലാണ് തനിക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടായത്. വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട് കണ്ടിട്ടില്ല, മന്ത്രി എന്ന നിലയില്‍ താനത് കാണേണ്ട കാര്യവുമില്ല. വിന്‍സണ്‍ എം.പോളിനെപ്പോലെ സത്യ സന്ധനും പ്രഗത്ഭനുമായ ഒരു ഉദ്യോഗസ്ഥനാണ് ഈ കേസ് അന്വേഷിച്ചത്. അവിടെ പുറമെ നിന്നുള്ള ഒരു സമ്മര്‍ദ്ദങ്ങള്‍ക്കും പ്രസക്തിയില്ലന്ന് തന്നെയാണ് തന്റെ വിശ്വാസം. കേരളത്തിലാദ്യമായിട്ടായിരിക്കും ഒരു മന്ത്രിക്കെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്ത് ഇത്ര വിപുലവും വ്യാപകമായ അന്വേഷണവും തെളിവെടുപ്പും ഉണ്ടാകുന്നത്. വിജിലന്‍സിന് മേല്‍ ബാഹ്യമായ സമ്മര്‍ദ്ദങ്ങള്‍ ഒന്നും തന്നെയുണ്ടായില്ലന്ന് ഇതില്‍ നിന്ന് മനസിലാക്കാം. അന്വേഷണ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത് കോടതിക്കാണ്. പ്രസ്തുത റിപ്പോര്‍ട്ട് തള്ളുന്നതും, കൊള്ളുന്നതുമെല്ലാം കോടതിയുടെ അധികാര പരിധിയില്‍ വരുന്ന കാര്യമാണ് ഇതായിരുന്നു മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ഇതേനിലപാടാണ് ചെന്നിത്തല നിയമസഭയിലും ആവര്‍ത്തിച്ചത്.മന്ത്രിയുടെ ഈ പ്രതികരണത്തെ തുടര്‍ന്ന് പ്രതിപക്ഷം ബഹളം വച്ചെങ്കിലും സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
ബാര്‍കോഴ കേസില്‍ കെ.എം. മാണിക്കെതിരെയുള്ള കുറ്റപത്രം സര്‍ക്കാര്‍ അട്ടിമറിച്ചെന്നും ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് എസ്. ശര്‍മയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍, മാദ്ധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയതെന്ന് സ്പീക്കര്‍ എന്‍. ശക്തന്‍ പറഞ്ഞു. കേസില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്നും സ്പീക്കര്‍ പറഞ്ഞു. എന്നാല്‍, സ്പീക്കറുടെ പരാമര്‍ശത്തില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. വിജിലന്‍സ് റിപ്പോര്‍ട്ടിലെ വസ്തുതകള്‍ സ്പീക്കര്‍ക്ക് എങ്ങനെ മനസ്സിലായെന്ന് പ്രതിപക്ഷാംഗങ്ങള്‍ ചോദിച്ചു. വിവാദങ്ങള്‍ക്ക് മറുപടി നല്‍കേണ്ടത് സ്പീക്കറല്ലെന്നും സര്‍ക്കാര്‍ ആണെന്നും പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























