ഇടവമാസ പൂജകള്‍ക്കായി ശബരിമല നാളെ തുറക്കും: ലോക്ഡൗണ്‍ നിയന്ത്രണങ്ങൾ കണക്കിലെടുത്ത് ഭക്തജനങ്ങള്‍ക്ക് പ്രവേശനമില്ല

ഇടവമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് തുറക്കും.സംസ്ഥാനത്ത് നിലനില്‍ക്കുന്ന ലോക്ഡൗണ്‍ കണക്കിലെടുത്ത് ശബരിമലയിലേക്ക് ഭക്തജനങ്ങള്‍ക്ക് ഇക്കുറി പ്രവേശനം ഉണ്ടാകില്ല.
നട തുറന്നിരിക്കുന്ന ദിവസങ്ങളില്‍ പതിവ് പൂജകള്‍ മാത്രമേ ഉണ്ടാവുകയുള്ളു. 19 ന് രാത്രി ഹരിവരാസനം പാടി ക്ഷേത്രനട അടക്കും. പ്രതിഷ്ഠാ വാര്‍ഷികത്തിനായി മെയ് 22 ന് വൈകുന്നേരം ക്ഷേത്രനട തുറക്കും.23 നാണ് പ്രതിഷ്ഠാ ദിനം.
https://www.facebook.com/Malayalivartha


























