അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ 30 സെന്റീമീറ്ററില്‍നിനിന്ന് 100 സെന്റിമീറ്ററിലേക്ക് ഉയര്‍ത്തുമെന്ന് ജില്ലാ ഭരണകൂടം; തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

കനത്ത മഴ തുടരുന്നതിനാല്‍ അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ നിലവിലുള്ള 30 സെന്റീമീറ്ററില്‍നിനിന്ന് 100 സെന്റിമീറ്ററിലേക്ക് ഉയര്‍ത്തുമെന്നു ജില്ലാ കളക്ടര്‍ അറിയിച്ചു. 20 സെന്റിമീറ്റര്‍ വീതം ഘട്ടംഘട്ടമായാകും ഉയര്‍ത്തുക. നിലവില്‍ ഉയര്‍ത്തിയിട്ടുള്ള മൂന്നാമത്തെ ഷട്ടര്‍ 60 സെന്റിമീറ്റര്‍ വരെ ഉയര്‍ത്തിയശേഷമാകും രണ്ടാം ഷട്ടര്‍ ഉയര്‍ത്തുക.
സംസ്ഥാനത്ത് വെള്ളിയാഴ്ച മുതല്‍ അതിതീവ്രമഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. കോട്ടയം, ആലപ്പുഴ, ഇടുക്കി, െറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഇന്ന് ശക്തമാകും. നാളെയോടെ അതിതിവ്രമാകും.
ഞായറാഴ്ചയോടെ ടൗടേ ചുഴലിക്കാറ്റാകും. ചുഴലിക്കാറ്റിന്റെ സഞ്ചാരപഥം കേരള തീരത്തോട് ചേര്‍ന്നായതിനാല്‍ ,കടല്‍പ്രക്ഷുബ്ധമായിരിക്കും. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























