പ്രതിപക്ഷം നിയമസഭയില് നിന്ന് ഇറങ്ങിപ്പോയി

അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില് നിന്ന് ഇറങ്ങിപ്പോയി. ബാര്‍ കോഴക്കേസില്‍ കെ.എം. മാണിക്കെതിരായ കുറ്റപത്രം അട്ടിമറിച്ചുവെന്നാരോപിച്ചാണ് പ്രതിപക്ഷത്തുനിന്നും എസ്. ശര്‍മ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. അന്വേഷണ സംഘത്തിന് സ്വതന്ത്രമായി കുറ്റപത്രം സമര്‍പ്പിക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയെന്നും വിജിലന്‍സ് ഡയറക്ടറുടെ തലച്ചോറ് മുഖ്യമന്ത്രിയുടേതാണന്നും എസ്. ശര്‍മ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























