അരുവിക്കരയില്‍ ഭരണവിരുദ്ധ വികാരം വിഭജിക്കപ്പെട്ടുവെന്ന് കോടിയേരി, അരുവിക്കരയില്‍ ഇടതുപക്ഷം ശുഭപ്രതീക്ഷയിലാണ്

ഇനി മണിക്കൂറുകള്‍ മാത്രേമേയുള്ളൂ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരാന്‍. വിജയം സിപിഎമ്മിനോടൊപ്പമാണെന്ന് കോടിയേരി പറഞ്ഞു. അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം വിഭജിക്കപ്പെടുന്ന സാഹചര്യം ഉണ്ടായതായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
ഇതിന്റെ ആനുകൂല്യം യു.ഡി.എഫിനാണ് ലഭിച്ചതെന്നും കോടിയേരി പറഞ്ഞു. അരുവിക്കരയില്‍ ഭരണവിരുദ്ധ വികാരം ഉണ്ടായിരുന്നു. എന്നാല്‍, ആ ഭരണവിരുദ്ധ വികാരം മുതലെടുക്കാന്‍ ഇടതുപക്ഷം മാത്രമല്ല ഉണ്ടായിരുന്നത്. ബി.ജെ.പിയും മറ്റു സ്ഥാനാര്‍ത്ഥികളും ഉണ്ടായിരുന്നു. അങ്ങനെ സര്‍ക്കാരിനെതിരായ വോട്ടുകള്‍ ഇടതുപക്ഷത്തിന് മാത്രമായി ലഭിക്കുന്നത് തടയപ്പെട്ടു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്ത് ശതമാനം വോട്ട് മാത്രമാണ് ബി.ജെ.പിക്ക് ലഭിച്ചത്. ഇത്തവണ അവരുടെ വോട്ട് കൂടും. ബി.ജെ.പിക്ക് ശക്തനായ സ്ഥാനാര്‍ത്ഥി ഇല്ലായിരുന്നെങ്കില്‍ യു.ഡി.എഫിന് കനത്ത തോല്‍വി ഉണ്ടാവുമായിരുന്നു. സര്‍ക്കാരിനെതിരായ വികാരമുള്ളവരുടെ വോട്ടുകള്‍ ബി.ജെ.പിക്കും ലഭിക്കും.
മുമ്പെങ്ങും ഇല്ലാത്ത ഈ സ്ഥിതി വിശേഷമാണ് അരുവിക്കരയില്‍ കണ്ടത്. ഭാവിയില്‍ ഇത്തരം സാഹചര്യം ഉണ്ടാവാതിരിക്കാന്‍ ഇത് സംബന്ധിച്ച് കൂടുതല്‍ ആലോചിക്കേണ്ടി ഇരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, അരുവിക്കരയില്‍ ഇടതുപക്ഷം ശുഭപ്രതീക്ഷയിലാണ്. വിജയിക്കുമെന്ന ആത്മവിശ്വാസം ഉണ്ട്. കേരളത്തില്‍ മൂന്നാം മുന്നണിയെന്നത് പ്രസക്തമല്ലെന്നും കോടിയേരി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























