കോവിഡ് രണ്ടാം തരംഗത്തില്‍ വറുതി മാറാതെ മത്സ്യത്തൊഴിലാളികൾ; ഇടിത്തീയായി കടലാക്രമണം, അറബിക്കടലിലെ ന്യൂനമര്‍ദ്ദനം മൂലം ആഞ്ഞടിച്ച് തിരമാലകൾ, തകർന്ന് വീണത് നിരവധി കിടപ്പാടങ്ങളും ജീവനൊപാദിയായ തോണികളും! വിള്ളലുണ്ടായതിനെത്തുടർന്ന് പലിയതുറ കടൽപാലത്തിന്റെ ഒരു ഭാഗം താഴ്ന്നു. കടൽപാലം ഇപ്പോൾ ചെരിഞ്ഞ നിലയിൽ...

കോവിഡ് രണ്ടാം തരംഗത്തില്‍ വറുതിയില്‍ ആയ മത്സ്യത്തൊഴിലാളികള്‍ക്ക് ഇടിതീയായി കടലാക്രമണവും അറബിക്കടലിലെ ന്യൂനമര്‍ദ്ദവും. ഇതുമൂലം ഉണ്ടായ വലിയ തിരമാലകളാണ് മത്സ്യത്തൊഴിലാളികളുടെ ജീവനൊപാദിയായ തോണികള്‍ക്കും കിടപ്പാടങ്ങൾക്കും കേടുപാടുണ്ടാക്കിയത്. അഴിയൂരിലെ 13ആം വാര്‍ഡിലെ സ്നേഹതീരത്തിന് അടുത്തായുള്ള ഹാറ്ബറിന് സമീപത്താണ് \കരയില്‍ ഉണ്ടായിരുന്ന തോണികൾക്ക് കടല്‍ ക്ഷോഭ ത്തില്‍ കേടുപാട് പറ്റിയത്. മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് JCB ഉപയൊഗിച് തോണികള്‍ കരയ്ക്ക് എത്തിച്ചത് കൊണ്ട് വലിയ ദുരന്തം ഒഴിവായി. എകദേശം 50ഓളം തൊണികളാണ് കരയിൽ ഉണ്ടായിരുന്നത്.
അതേസമയം വിള്ളലുണ്ടായതിനെത്തുടർന്ന് വലിയതുറ കടൽപാലത്തിന്റെ ഒരു ഭാഗം കടലിൽ താഴ്ന്നു. കടൽപാലം ഇപ്പോൾ ചെരിഞ്ഞ നിലയിലാണ് കാണുവാൻ സാധിക്കുന്നത്. അപകട സാധ്യത ഉള്ളതിനാൽ തന്നെ ഗേറ്റ് പൂട്ടിയിരിക്കുകയാണ്. പൊലീസ് കാവലും ഇതിനോടകം ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് കടൽക്ഷോഭം അതിരൂക്ഷമായി തന്നെ തുടരുകയാണ്. തൃശ്ശൂരിൽ രാത്രി ശക്തമായ കാറ്റും മഴയും ഉണ്ടായതിന് പിന്നാലെ, തീരമേഖലകളായ എറിയാട്, ചാവക്കാട്, കൈപ്പമംഗലം എന്നിവിടങ്ങളിൽ കടൽ ആക്രമണം ഉണ്ടായിരുന്നു. നൂറിൽ അധികം വീടുകളിൽ വെള്ളം കയറി.
ചാവക്കാട്, കൊടുങ്ങല്ലൂർ മേഖലയിൽ കടൽക്ഷോഭം രൂക്ഷമാണ് എന്നാണ് റിപ്പോർട്ട്. ഇതുവരെ 105 പേരെ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിക്കുകയുണ്ടായി. കാസർകോട് മുസോടി കടപ്പുറത്തെ നാല് വീടുകൾ ഭാഗികമായി തകർന്നു. കടൽക്ഷോഭം രൂക്ഷമായ എറണാകുളം ചെല്ലാനത്ത് പതിനഞ്ചോളം പേരെ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിക്കുകയുണ്ടായി. രോഗികളെയും ഗർഭിണികളെയും ഇന്നലെ പൊലീസിന്റെ നേതൃത്വത്തിൽ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി.
അഞ്ചടി പൊക്കത്തിൽ വെള്ളം ഉയർന്നിട്ടും ഭൂരിഭാഗം ആളുകളും ക്യാമ്പിലേക്ക് മാറാൻ തയ്യാറല്ല. ഈ സാഹചര്യത്തിൽ 28 പേരടങ്ങുന്ന എൻഡിആർഎഫ് സംഘം ചെല്ലാനത്ത് ക്യാമ്പ് ചെയ്തിട്ടുണ്ട്. മേഖലയിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാനായി അഞ്ച് ടോറസ് ലോറികളും സജ്ജമാക്കിയിട്ടുണ്ട്. നിലവിൽ ക്യാംപുകളിലേക്ക് മാറ്റുന്നവരെയെല്ലാം കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ട്. ഇതിൽ പോസിറ്റീവ് ആയവരെ കടവന്ത്രയിലെ എഫ്എൽടിസിയിലേക്ക് മാറ്റും.
https://www.facebook.com/Malayalivartha


























