കീമോ നിര്‍ത്താണ്, ഇനി പാലിയേറ്റീവ് മതി എന്ന് ഡോക്ടര്‍ പറഞ്ഞതിന്റെ പിറ്റേന്ന് കൂട്ടുകാര്‍ക്കൊപ്പം ഗോവയ്ക്ക് പോയി ആഘോഷിച്ചവനാണ്, നീ.. 'എനിക്കൊട്ടും സങ്കടമില്ല; നീ ചെല്ലൂ വേദനകളില്ലാത്ത ലോകത്ത്'; നന്ദുമഹാദേവന്റെ വിയോഗത്തിൽ നൊമ്പരപ്പെടുത്തുന്ന കുറിപ്പ്

ശരീരം മുഴുവൻ അർബുദം കാർന്നു തിന്നുമ്പോഴും ചെറുപുഞ്ചിരിയോടുകൂടി സകലശക്തിയുമെടുത്ത് പോരാടിയ, അനേകർക്ക് പ്രചോദനമേകിയ നന്ദു മഹാദേവൻ വിടവാങ്ങി.
എംവിആര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നന്ദുവിന്റെ ആരോഗ്യനില വളരെ മോശമായിരുന്നു. ആ സാഹചര്യത്തിലും കൂട്ടുകാരുമൊത്ത് ഗോവക്ക് പോയി ജീവിതം ആഘോഷമാക്കിയവനാണ് നന്ദു.
ഓരോ ഫേസ്ബുക്ക് പോസ്റ്റിലും മറ്റുള്ളവരുടെ ഉള്ളിൽ പ്രചോദനവും ധൈര്യവും നൽകിയവൻ. "ഒരു നിമിഷമെങ്കിൽ ഒരു നിമിഷം പുകയരുത് ജ്വലിക്കണം" എന്നായിരുന്നു നന്ദു ലോകത്തോട് വിളിച്ചു പറഞ്ഞിരുന്നത്.
ഇപ്പോളിതാ, അര്‍ബുദത്തെ അതിജീവിച്ച അപര്‍ണ ശിവകാമിയുടെ നന്ദുവിനെ കുറിച്ചുള്ള കുറിപ്പ് കണ്ണുനിറയ്ക്കുകയാണ്. കീമോയ്ക്ക് പിന്നാലെ പാലിയേറ്റീവും നിര്‍ത്തി അടുത്ത ട്രിപ്പ് പോയതാണ് നന്ദുവെന്ന് അപര്‍ണ ശിവകാമി കുറിപ്പിലൂടെ നന്ദുവിനെ കുറിച്ച് പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
നന്ദു പോയി...
മെയ് 8 ന് MVR ൽ നിന്ന് കണ്ട് പോന്നതാണ്. അവൻ്റെ മുഖത്ത് തലോടി നെറ്റിയിൽ ഉമ്മ കൊടുത്ത് അടുത്ത ചെക്കപ്പിന് വരുമ്പോ കാണാം.. കൊറോണ കുറഞ്ഞാൽ അതിജീവനം ഗ്രൂപ്പിലെ പറ്റുന്നിടത്തോളം പേരെ കൂട്ടി വരാം.. മ്മക്ക് അടിപൊളിയാക്കാം എന്ന് പറഞ്ഞ് പോന്നതാണ്..
എൻ്റെ കുഞ്ഞേ...
എനിക്കൊട്ടും സങ്കടമില്ല.
കീമോ നിർത്താണ്. ഇനി പാലിയേറ്റീവ് മതി എന്ന് ഡോക്ടർ പറഞ്ഞതിൻ്റെ പിറ്റേന്ന് കൂട്ടുകാർക്കൊപ്പം ഗോവയ്ക്ക് പോയി ആഘോഷിച്ചവനാണ്, നീ..
ഒരു പക്ഷേ നിനക്ക് മാത്രം പറ്റുന്ന ധീരത..
പക്ഷേ എത്രയോ പേർക്ക് ധൈര്യം പകർന്നത്..
നീ പാലിയേറ്റീവും നിർത്തി അടുത്ത ട്രിപ്പ് പോയി അടിച്ച് പൊളിക്കുന്നതാണ്... ന്ന്
എനിക്കറിയാം..
നീ ചെല്ലൂ...
വേദനകളില്ലാത്ത ലോകത്തേക്ക്...
https://www.facebook.com/Malayalivartha


























