സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം അടുത്ത മാസവും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം അടുത്ത മാസവും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. കോവിഡ് ആദ്യം ബാധിക്കുക അടുക്കളകളെയാണ്. അതുകൊണ്ടാണ് അടുക്കളകളെ ബാധിക്കാതിരിക്കാന്‍ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണ പരിപാടി ആവിഷ്കരിച്ചത്.
ലോക്ഡൗണ്‍ ഘട്ടത്തിലും പിന്നീടും അതെല്ലാ കുടുംബങ്ങള്‍ക്കുമായി വിതരണം ചെയ്തു. 85 ലക്ഷം കുടുംബങ്ങള്‍ അതിന്റെ ഉപഭോക്താക്കളായി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുളള തുകയും ഭക്ഷ്യ വകുപ്പിന്റെ ബജറ്റ് വിഹിതവും ഉപയോഗിച്ചാണ് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തത്. ഈ മാസവും അത് തുടരുകയാണ്.
എല്ലാ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ അരിവിതരണം നേരത്തേ ലോക്ഡൗണ്‍ ഘട്ടത്തില്‍ നടത്തുകയുണ്ടായി. അഗതി മന്ദിരങ്ങളിലും ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കാന്‍ കഴിഞ്ഞു അതിഥി തൊഴിലാളികള്‍ക്ക് അവര്‍ക്കാവശ്യമുളള സാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യക്കിറ്റാണ് വിതരണം ചെയ്തത്.
"
https://www.facebook.com/Malayalivartha