Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'കള്ളക്കഥകളും ഗോസിപ്പുകളും മെനഞ്ഞുണ്ടാക്കാന്‍ ടീമിനെ ഉണ്ടാക്കിയവര്‍ അങ്ങയുടെ മുന്നണിയെ മാത്രം വിട്ടുകളഞ്ഞതെന്തുകൊണ്ടെന്ന് മനസിലാക്കാന്‍ പാഴൂര്‍പടിപ്പുര വരെയൊന്നും പോകണമെന്നു തോന്നുന്നില്ല...' ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍

15 MAY 2021 01:31 PM IST
മലയാളി വാര്‍ത്ത

നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഏഷ്യാനെറ്റ് ന്യൂസ് തയാറാക്കിയ രാഷ്ട്രീയ അജണ്ടയുടെ വിവരങ്ങള്‍ പുറത്തുവിട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ രംഗത്ത്. തന്റെ ഫേസ്ബുക്കിലൂടെയാണ് ഇത്തരത്തിൽ വിവരം പുറത്ത് വിട്ടത്. ഏഷ്യാനെറ്റ് ന്യൂഡ് എഡിറ്റര്‍ എ.ജി. രാധാകൃഷ്ണന്റെ നിര്‍ദേശ പ്രകാരം അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍ റീജ്യനല്‍ എഡിറ്റര്‍മാര്‍ക്ക് അയച്ച ഇ-മെയ്‌ലാണ് ഇപ്പോൾ സുരേന്ദ്രന്‍ പുറത്തുവിട്ടത്. ഇതില്‍ സിപിഎമ്മിനെ ഒഴിവാക്കി ബിജെപിക്കും യുഡിഎഫിനും എതിരേ ഗോസിപ്പുകളും കള്ളക്കഥകളും പ്ലാന്‍ ചെയ്യാന്‍ നിര്‍ദേശിക്കുന്നു. ഇതിനായി നിയോഗിച്ച റിപ്പോര്‍ട്ടര്‍മാരുടെ പേരുകളും മെയിലില്‍ ഉണ്ട്. എല്ലാം 'സ്ഥിരീകരിച്ച' വാര്‍ത്ത കളായിരിക്കില്ല, പക്ഷേ എഡിറ്റര്‍ ചൂണ്ടിക്കാണിച്ചതുപോലെ, ഇതാണ് ഇന്നത്തെ കാലത്തിന്റെ രസം, പകരം നമ്മള്‍ അത് ഉണ്ടാക്കണമെന്നും മെയിലില്‍ പറയുന്നു.

മെയിലിന്റെ പൂര്‍ണരൂപം-

എഡിറ്റര്‍ നിര്‍ദ്ദേശിച്ചതുപോലെ, യഥാര്‍ത്ഥ രാഷ്ട്രീയ കഥകള്‍ ആരംഭിക്കാനുള്ള സമയം. ഗോസിപ്പുകള്‍, ഊഹാപോഹങ്ങള്‍, വിശകലനം, വസ്തുതാപരമായ റിപ്പോര്‍ട്ടിംഗ് എന്നിവയ്ക്ക് ഏറ്റവും അനുയോജ്യമായ സമയമാണ് തിരഞ്ഞെടുപ്പ്. നിലവിലുള്ള ക്രമീകരണങ്ങള്‍ക്ക് പുറമെ, രാഷ്ട്രീയ സ്‌റ്റോറികള്‍ക്കായി കള്‍ക്കായി ഞങ്ങള്‍ പ്രത്യേക ടീമുകള്‍ രൂപീകരിക്കുന്നു. നിയുക്തരായ എല്ലാവരും ഉറവിടങ്ങളെ പരിപോഷിപ്പിക്കുകയും പാന്‍ ചെയ്യുകയും സ്‌റ്റോറികള്‍ ചെയ്യാന്‍ ആരംഭിക്കുകയും വേണം.

കോണ്‍ഗ്രസിനും യുഡിഎഫിനും വേണ്ടി - ഷിബുകുമാര്‍, കമലേഷ്, സിയാം, ബിഡിന്‍ എന്നിവരാണ് ടീം

ബിജെപിയെ സംബന്ധിച്ചിടത്തോളം --- കമലേഷ്, സന്ദീപ്, ജോഷി എന്നിവരാണ് ടീം.

നിങ്ങളുടെ ബ്യൂറോ / പ്രദേശത്ത് നിന്ന് പതിവുപോലെ സ്റ്റോറികളും സ്റ്റേറ്റ് സ്റ്റോറികളും ചെയ്യണം, പ്രത്യേകിച്ചും ഈ കാലയളവില്‍. നിയോജകമണ്ഡലത്തിലെ രാഷ്ട്രീയ മാറ്റങ്ങള്‍, ആന്തരിക-പാര്‍ട്ടി ചര്‍ച്ചകള്‍, വിള്ളലുകള്‍, തയ്യാറെടുപ്പുകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തണം. എല്ലാം 'സ്ഥിരീകരിച്ച' വാര്‍ത്തകളായിരിക്കില്ല, പക്ഷേ എഡിറ്റര്‍ ചൂണ്ടിക്കാണിച്ചതുപോലെ, ഇതാണ് ഇന്നത്തെ കാലത്തിന്റെ രസം, പകരം നമ്മള്‍ അത് ഉണ്ടാക്കണം. ഈ സംഘത്തിലെ എല്ലാ മുതിര്‍ന്നവരും സംഭാവനകള്‍ ചെയ്യും. അതിനാല്‍ ദയവായി ഉടനടി ആരംഭിക്കുക, വലിയ പ്രതീക്ഷകളുള്ളതിനാല്‍ അതിനെ പരാജയപ്പെടുത്തരുത്- സിന്ധു

ഇ-മെയില്‍ പുറത്തുവിട്ട് ഏഷ്യാനെറ്റനെതിരേ സുരേന്ദ്രന്‍ രൂക്ഷമായി രംഗത്തെത്തി.

പോസ്റ്റിന്റെ പൂര്‍ണരൂപം-

തെരഞ്ഞെടുപ്പില്‍ തോറ്റവര്‍ക്കും അവരവരുടേതായ നിലപാട് സ്വീകരിക്കാന്‍ അവകാശമുണ്ടെന്ന് ശ്രീ. പിണറായി വിജയന്‍ മനസിലാക്കണം. റീജിനല്‍ എഡിറ്റര്‍മാര്‍ക്ക് അയച്ച ഈ മെയിലില്‍ യു. ഡി. എഫിനും ബി. ജെ. പിക്കുമെതിരെ കള്ളക്കഥകളും ഗോസിപ്പുകളും മെനഞ്ഞുണ്ടാക്കാന്‍ ടീമിനെ ഉണ്ടാക്കിയവര്‍ അങ്ങയുടെ മുന്നണിയെ മാത്രം വിട്ടുകളഞ്ഞതെന്തുകൊണ്ടെന്ന് മനസിലാക്കാന്‍ പാഴൂര്‍പടിപ്പുര വരെയൊന്നും പോകണമെന്നു തോന്നുന്നില്ല.

താങ്കള്‍ ഭീഷണിപ്പെടുത്തിയാണോ അതോ പ്രലോഭിപ്പിച്ചാണോ ഇവരെ വശത്താക്കി സര്‍വ്വെ നടത്തിച്ചതും ക്യാപ്റ്റന്‍ പദവി സ്വന്തമാക്കി പി. ആര്‍. ഏല്‍പ്പിച്ചതെന്നും മാത്രമേ ഇനി അറിയാനുള്ളൂ. ഖജനാവില്‍ നിന്ന് പരസ്യ ഇനത്തില്‍ കൊടുത്തതുകൂടാതെ എത്ര കോടിക്കാണ് ഇക്കൂട്ടരെ വിലക്കെടുത്തതെന്ന് താങ്കള്‍ക്കുമാത്രമേ പറയാനാവൂ. താങ്കളുടെ പാര്‍ട്ടിയുടെ ബഹിഷ്‌കരണം അവസാനിപ്പിക്കാന്‍ താങ്കളുടെ പാര്‍ട്ടിയുടെ താത്വികാചാര്യന്റെ മകനെ മുന്‍നിര്‍ത്തി എ. കെ. ജി സെന്ററില്‍ നടത്തിയതുപോലുള്ള ഒത്തുതീര്‍പ്പിന് ഞങ്ങളേതായാലും ഇല്ലെന്ന് മാത്രം തല്‍ക്കാലം താങ്കളെ ഓര്‍മ്മിപ്പിക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (8 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (9 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (9 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (10 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (10 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (12 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (13 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (13 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (13 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (14 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (14 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (14 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (15 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (16 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (16 hours ago)

Malayali Vartha Recommends