പ്രസവം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ 25 വയസ്സുകാരി കോവിഡ് ബാധിച്ചു മരിച്ചു ; കുന്നംകുളം സ്വദേശിനിയുടെ മരണത്തിൽ കണ്ണീരണിഞ്ഞ് നാട്
പ്രസവം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ കുന്നംകുളം സ്വദേശിയായ 25 വയസ്സുകാരി കോവിഡ് ബാധിച്ചു മരിച്ചു. കുന്നംകുളം തെക്കേ അങ്ങാടി സ്രാമ്ബിക്കല്‍ വീട്ടില്‍ ജിന്റോ ജോര്‍ജിന്റെ ഭാര്യ അനീറ്റ ജിന്റോ (25)ആണ് കോവിഡ് ബാധിച്ച് മരിച്ചത്.
കഴിഞ്ഞ ദിവസം പ്രസവം കഴിഞ്ഞ് ചൊവ്വന്നൂരിലെ സ്വന്തം വീട്ടിലേക്ക് പോയതായിരുന്നു. കഴിഞ്ഞ ഏഴാം തീയതിയാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.മകന് ഐബല്‍. രണ്ടാമത്തെ കുട്ടിക്ക് 14 ദിവസം മാത്രമാണ് പ്രായമുള്ളത്.
https://www.facebook.com/Malayalivartha