ബൈക്കിന് മുകളില്‍ മരം വീണ് വിദ്യാര്‍ത്ഥിനി മരിച്ചു

വീണ്ടും മരം ഒടിഞ്ഞുവീണ് ദുരന്തം. കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരം കടപുഴകി വീണ് വിദ്യാര്‍ത്ഥിനി മരിച്ചു. കാട്ടാന്പള്ളിയ്ക്കു സമീപം പാന്പുരുത്തിയില്‍ വച്ച് ഉച്ചയ്ക്ക് 2.30ഓടെയാണ് സംഭവം. കൊളച്ചേരി സഹന മന്‍സിലില്‍ താഹയുടെ മകള്‍ നഹിദ (15)യാണ് മരിച്ചത്. കനത്ത മഴയെ തുടര്‍ന്ന് മരം പിഴുത് വീഴുകയായിരുന്നു. മരം വീണതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്കില്‍ നിന്ന് നഹിദ തെറിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























