സുരേഷ്‌ഗോപിക്കെതിരെ ആഞ്ഞടിച്ച് ജി സുധാകരന്‍ നിയമസഭയില്‍

മന്നം സമാധിയില്‍ പോകാന്‍ സുരേഷ്‌ഗോപിയെന്താ മന്നത്തിന്റെ കൊച്ചുമകനാണോ എന്ന് ജി. സുധാകരന്‍ എംഎല്‍എ. സുരേഷ്‌ഗോപി പണ്ടേ വിവരം കെട്ടവനാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. രാവിലെ കമ്മ്യൂണിസ്റ്റ്, ഉച്ചയ്ക്ക് കോണ്‍ഗ്രസ്,വൈകിട്ട് ബിജെപി എന്ന രീതിയില്‍ നടക്കുന്ന സുരേഷ്‌ഗോപി ആരൊക്കെ സീറ്റ് നല്‍കിയാലും മത്സരിക്കുമെന്നും ഇത്തരക്കാര്‍ കലാകാരന്മാരല്ല, കലാ ആഭാസന്മാരാണെന്നും ജി. സുധാകരന്‍ പറഞ്ഞു. നിയമസഭയിലാണ് സുധാകരന്‍ സുരേഷ്‌ഗോപിയ്‌ക്കെതിരെ ആഞ്ഞടിച്ചത്.
വാര്‍ഷിക ബജറ്റ് യോഗത്തിനിടെ എന്‍.എസ്.എസ് ആസ്ഥാനത്ത് എത്തിയ നടന്‍ സുരേഷ്‌ഗോപിയെ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ആക്ഷേപിച്ച് ഇറക്കിവിട്ട സംഭവം വിവാദമായിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ജി.സുധാകരന്റെ പരാമര്‍ശം.
സരേഷ്‌ഗോപിയെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധിപ്പേര്‍ ഇതിനോടകം രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് നിയമസഭയിലും ഇതുസംബന്ധിച്ച പരാമര്‍ശം ഉണ്ടായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























