കൈയ്യൂക്ക് രാഷ്ട്രീയം കൊണ്ടുള്ള ഭീഷണി വേണ്ടെന്ന് ബിജെപിയോട് പിണറായി വിജയന്‍

ബിജെപിക്ക് താക്കീതുമായി പിണറായി. കയ്യൂക്ക് കൊണ്ട് രാഷ്ട്രീയം കളിച്ച് ആളുകളെ ഭയപ്പെടുത്തി വരുതിയില്‍ നിര്‍ത്താം എന്ന ബിജെപി നയം കേരളത്തില്‍ നടപ്പില്ലെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോയംഗം പിണറായി വിജയന്‍. ഫേസ്ബുക്കിലൂടെയാണ് പിണറായി ഈ അഭിപ്രായം രേഖപ്പെടുത്തിയത്. കോവളത്ത് പുന്നക്കുളം എന്‍എസ്എസ് കരയോഗത്തിന്റെ തെരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്തി ബിജെപി നടത്തിയ അക്രമം ഇതിന്റെ സൂചനയാണ്. തങ്ങള്‍ക്ക് അനുകൂലമല്ലെങ്കില്‍ ആരെയും എത്ര നീചമായും ആക്രമിച്ചു തകര്‍ത്തുകളയും എന്ന ഹുങ്കാണ് കരയോഗത്തിന്റെ തെരഞ്ഞെടുപ്പ് മീറ്റിംഗിലേക്ക് ഇരച്ചു കയറാന്‍ ആര്‍എസ്എസ്, ബിജെപി സംഘത്തെ പ്രേരിപ്പിച്ചത്.
ഞായറാഴ്ചയാണ് പുന്നക്കുളം എന്‍എസ്എസ് കരയോഗത്തിന്റെ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനായി കരയോഗം ഹാളില്‍ കൂടിയ യോഗത്തിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ ഇരച്ചുകയറിയത്. സ്ഥലത്ത് പ്രകടനം നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍നായരുടെ കോലവും കത്തിച്ചിരുന്നു.
എന്‍എസ്എസ് അടക്കമുള്ള സംഘടനകള്‍ തങ്ങളുടെ വാലായി നില്‍ക്കണമെന്നാണ് ആര്‍എസ്എസ് ആഗ്രഹിക്കുന്നത്. അതിനു ഭംഗം വരുമ്പോള്‍ ഇത്തരം ഹീനമായ നീക്കമുണ്ടാകുന്നു. കയ്യൂക്ക് കൊണ്ട് ആളുകളെ ഭയപ്പെടുത്തി വരുതിയില്‍ നിര്‍ത്താം എന്ന അഹങ്കാരം കേരളത്തില്‍ നടപ്പില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























