ആകാംക്ഷയോടെ കേരളം... നിര്‍ണായകമായ അരുവിക്കര ഉപ തെരഞ്ഞെടുപ്പില്‍ ആദ്യ സൂചന വിജയകുമാറിന്; പോസ്റ്റല്‍ വോട്ടില്‍ വിജയകുമാര്‍ മുന്നില്‍

അരുവിക്കര ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലില്‍ പോസ്റ്റല്‍ വോട്ടില്‍ ഇടത് സ്ഥാനാര്‍ത്ഥി എംവിജയകുമാര്‍ മുന്നില്‍. ആറ് പോസ്റ്റല്‍ വോട്ടില്‍ നാലെണ്ണം വിജയകുമാറിനും രണ്ടെണ്ണത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശബരിനാഥും മുന്നിട്ട് നില്‍ക്കുന്നു. തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത കോളേജിലാണ് വോട്ടെണ്ണല്‍. ആദ്യം തൊളിക്കോട് പഞ്ചായത്തിലെ ബൂത്തുകളിലെ വോട്ടാണ് എണ്ണുന്നത്. 77.35 ശതമാനം പോളിംഗാണ് അരുവിക്കരയില്‍ രേഖപ്പെടുത്തിയത്. 14 ടേബിളുകളിലായി 11 റൗണ്ടാണ് എണ്ണുക. മണ്ഡലത്തിലെ 1.84 ലക്ഷം പേരില്‍ 1.42 ലക്ഷം പേരാണ് വോട്ടു രേഖപ്പെടുത്തിയത്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























