അരുവിക്കര: ശബിനാഥന്‍ മുന്നില്‍

കേരള രാഷ്ട്രീയം ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന അരുവിക്കര ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യു.ഡി.എഫ്.സ്ഥാനാര്‍ഥി ശബരിനാഥന് വ്യക്തമായ ലീഡ്. ശബരിനാഥന് 56448 വോട്ടാണ് നേടിയത്. വിജയകുമാര്‍46320 രാജഗോപാല്‍ 34145 നോട്ട 1002എന്നീ നിലയിലാണ് വോട്ടു നില.
തൊളിക്കോട് തുടര്‍ന്ന് വിതുര, ആര്യനാട്, ഉഴമലയ്ക്കല്‍, വെള്ളനാട്, അരുവിക്കര, പൂവച്ചല്‍ ഏറ്റവും ഒടുവില്‍ കുറ്റിച്ചല്‍ പഞ്ചായത്ത് എണ്ണും. 11 റൗണ്ടുകളിലായിട്ടാണ് 153 ബൂത്തുകളിലെ വോട്ടുകള്‍ എണ്ണുന്നത്. അരുവിക്കരയുടെ മനോഭാവം അനുസരിച്ച് ഇനി കേരള രാഷ്ട്രീയം മാറുന്ന സ്ഥിതിയുണ്ടാകും.
ജി. കാര്‍ത്തികേയന്റെ വിയോഗത്തെത്തുടര്‍ന്ന് അനിവാര്യമായിത്തീര്‍ന്ന ഉപതിരഞ്ഞെടുപ്പ് ഒരു പൊതുതിരഞ്ഞെടുപ്പിന്റെ തീവ്രതയിലേക്ക് ഉയര്‍ത്തപ്പെട്ടതിന് പിന്നില്‍ ഒരുപാട് ഘടകങ്ങളുണ്ട്. ഭരണം നിലനിര്‍ത്താന്‍ ഉപതിരഞ്ഞെടുപ്പിലൂടെ ഒരംഗംകൂടി എന്ന അവസ്ഥ യു.ഡി.എഫ്. നേരിടുന്നില്ല. എന്നാല്‍ നാലുവര്‍ഷത്തെ ഭരണത്തോടുള്ള ജനങ്ങളുടെ പ്രതികരണം അടുത്ത പൊതുതിരഞ്ഞെടുപ്പിനുമുമ്പ് അരുവിക്കരയില്‍ തിരിച്ചറിയപ്പെടും. അരുവിക്കര പറയുന്നത് തന്നെയാവും അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ കേരളം പറയാന്‍ പോകുന്നത്. ഈ തിരിച്ചറിവ് മുഖ്യമന്ത്രിക്കുണ്ട്. അതുതന്നെയാണ് അരുവിക്കരയില്‍ ഭരണ വിലയിരുത്തലുണ്ടാകുമെന്ന് ആവര്‍ത്തിച്ചുപറയാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്. വിധി എല്‍.ഡി.എഫിന് പ്രതികൂലമായാല്‍ തോല്‍ക്കുന്നത് സി.പി.എം. ആണ്. പ്രത്യേകിച്ച് പിണറായി വിജയന്. പാര്‍ട്ടി സെക്രട്ടറിക്കും പ്രതിപക്ഷനേതാവിനും മുന്നണിക്കും മീതെ, അരുവിക്കര പിണറായിയുടെ \'തിരഞ്ഞെടുപ്പാ\'ണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























