ഫലമറിയുന്ന കാര്യത്തിലും ശബരീനാഥന്‍ അച്ഛനെ പോലെ

ജി. കാര്‍ത്തികേയന്‍ ഒഴിച്ചിട്ട സീറ്റില്‍ സ്ഥാനാര്‍ഥിയായ മകന്‍ ശബരീനാഥന്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ അച്ഛന്റെ പാത തുടരാനാണ് ആഗ്രഹിക്കുന്നത്. വോട്ടെണ്ണല്‍ ദിവസം ഏറ്റവും ആദ്യം വോട്ടെണ്ണല്‍ കേന്ദ്രമായ സംഗീത കോളജില്‍ എത്തിയത് ശബരീനാഥനായിരുന്നു.
അവിടെ കൗണ്ടിംഗ് ഏജന്റുമാരെ അകത്തേക്ക് കയറ്റിവിട്ട ശേഷം അദ്ദേഹം വീട്ടിലേക്ക് മടങ്ങി. ജി. കാര്‍ത്തികേയനെ പോലെ വീട്ടില്‍ ഇരുന്ന് വോട്ടെണ്ണല്‍ വിവരങ്ങള്‍ അറിയാനാണ് ശബരിയും ആഗ്രഹിക്കുന്നത്.
അതേസമയം, നിയമസഭ കൂടുന്നതിനാല്‍, മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും അടക്കമുളളവര്‍ സഭയില്‍ ഇരുന്നാവും ഫലം അറിയുക. ബിജെപി നേതാക്കള്‍ പാര്‍ട്ടി ഓഫീസായ മാരാര്‍ജി ഭവനില്‍ ഇരുന്നാണ് വോട്ടെണ്ണല്‍ കാണുക.
എട്ട് മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിക്കുന്നത്. 14 ബൂത്തുകള്‍ വീതമുളള റൗണ്ടുകളായാണ് വോട്ടെണ്ണുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























