കോവിഡ് രോഗിയായ യുവതിക്ക് നേരെ പീഡനശ്രമം... സ്‌കാനിങ്ങിനായി കൊണ്ടുപോകും വഴി അറ്റന്‍ഡെറാണ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്

കോവിഡ് ചികിത്സയിലായിരുന്ന യുവതിക്ക് നേരെ വെച്ച് പീഡനശ്രമം. സ്‌കാനിങ്ങിനായി കൊണ്ടുപോകും വഴി അറ്റന്‍ഡെറാണ് യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചത്. പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ കോവിഡ് ചികിത്സയിലായിരുന്നു 38കാരിയായ വണ്ടൂര്‍ സ്വദേശിനി. ഏപ്രില്‍ 27ന് പുലര്‍ച്ചെ ഇവരെ ആശുപത്രിയില്‍ നിന്ന് പുറത്തേക്ക് സ്‌കാനിങ്ങിനായി കൊണ്ടുപോയി. അപ്പോഴാണ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം നടന്നത്. പ്രതി പുലാമന്തോള്‍ ശങ്കരമംഗലത്ത് വീട്ടില്‍ പ്രശാന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോവിഡ് ബാധയെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്നു യുവതി. പ്രശാന്തിനെ പൊലീസ് ചോദ്യംചെയ്തുകൊണ്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha























