ട്രിപ്പിള്‍ ലോക്ഡൗണിനിടെ നടത്താനിരുന്ന നഴ്‌സിങ് പരീക്ഷ മാറ്റിവച്ചു

ട്രിപ്പിള്‍ ലോക്ഡൗണിനിടെ നഴ്‌സിങ് പരീക്ഷ നടത്താനുള്ള സ്വകാര്യ കോളേജിന്റെ തീരുമാനം പ്രതിഷേധത്തെത്തുടര്‍ന്ന് പിന്‍വലിച്ചു. കോതമംഗലം സെന്റ് ജോസഫ് നഴ്‌സിങ് കോളേജിലെ അവസാനവര്‍ഷ വിദ്യാര്‍ഥികളുടെ പ്രാക്ടിക്കല്‍ പരീക്ഷയാണ്, പ്രിന്‍സിപ്പാളിന്റെ ശബ്ദ സന്ദേശം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ കോളേജ് അധികൃതര്‍ റദ്ദാക്കിയത്. കോതമംഗലത്തെ സെന്റ് ജോസഫ് നഴ്‌സിങ് കോളേജിലെ വിദ്യാര്‍ഥികളുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ പ്രിന്‍സിപ്പാളിന്റേതെന്ന പേരില്‍ ശബ്ദ സന്ദേശം പ്രചരിക്കുകയായിരുന്നു. ട്രിപ്പിള്‍ ലോക്ഡൗണാണെങ്കിലും പ്രാക്ടിക്കല്‍ പരീക്ഷക്കായി കോളേജ് ഹോസ്റ്റലില്‍ എത്തണമെന്നാണ് നിര്‍ദേശം. പരീക്ഷയില്‍ പങ്കെടുക്കാത്തവര്‍ക്ക് സപ്ലിമെന്ററി പരീക്ഷ എഴുതേണ്ടി വരുമെന്നുമുള്ള മുന്നറിയിപ്പും ശബ്ദ സന്ദേശത്തിലുണ്ട്. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ കോളേജ് അധികൃതര്‍ പരീക്ഷ മാറ്റി വച്ചു.
https://www.facebook.com/Malayalivartha























