‘അമ്മാവിന് അടുപ്പിലുമാവാമോ?‘ പിണറായിക്കെതിരെ തുറന്നടിച്ച് സുരേന്ദ്രൻ... അധികാരം കൈയ്യിലുണ്ടെന്ന് കരുതി എന്തുമാവരുത്..!

കോവിഡ് രണ്ടാം തരംഗം സംസ്ഥാനത്ത് വ്യാപിക്കുന്ന സാഹചര്യത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങ് വിപുലമായി നടത്തുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ രംഗത്തെത്തി.
ഭൂരിപക്ഷം കിട്ടിയത് കൊണ്ട് നിയമം ലംഘിക്കാമെന്ന് പിണറായി വിജയന്‍ കരുതരുതെന്നും ഗവര്‍ണര്‍ ഇക്കാര്യം മുഖ്യമന്ത്രിയെ ഉപദേശിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
സത്യപ്രതിജ്ഞ ചെറുതാക്കി ഓണ്‍ലൈന്‍ വഴി നടത്തണം. ഗവര്‍ണര്‍ മുഖ്യമന്ത്രിയെ ഇക്കാര്യത്തില്‍ ഉപദേശിക്കണമെന്നും സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കിട്ടിയത് കൊണ്ട് നിയമം ലംഘിക്കാമെന്ന് കരുതരുത് എന്നും ആവശ്യപ്പെട്ടു.
പൊതുചടങ്ങുകളില്‍ പങ്കെടുക്കാവുന്ന പരമാവധി ആളുകളുടെ എണ്ണം നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. സത്യപ്രതിജ്ഞ ചടങ്ങിന് മാത്രം ഇതില്‍ ഇളവുകള്‍ വരുത്താന്‍ സാധിക്കും. മുഖ്യമന്ത്രി എന്ന നിലയില്‍ താങ്കള്‍ വൈകുന്നേരങ്ങളില്‍ പ്രജകളെ ഉപദേശിക്കുന്നതും പിന്നീട് ഉത്തരവായി വരുന്നതുമായ നിയന്ത്രണങ്ങള്‍ പാലിക്കാന്‍ താങ്കള്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കെ സുരേന്ദ്രന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്, ”കോവിഡ് മഹാമാരി നിയന്ത്രണാതീതമായി പിടിമുറുക്കുന്ന ഈ കാലത്ത് മുഖ്യമന്ത്രി എന്ന നിലയില്‍ താങ്കള്‍ വൈകുന്നേരങ്ങളില്‍ പ്രജകളെ ഉപദേശിക്കുന്നതും പിന്നീട് ഉത്തരവായി വരുന്നതുമായ നിയന്ത്രണങ്ങള്‍ പാലിക്കാന്‍ താങ്കള്‍ക്കും ഉത്തരവാദിത്തമുണ്ട്.
വിവാഹം, മരണാനന്തര ചടങ്ങുകള്‍, മറ്റ് പൊതു ചടങ്ങുകള്‍, യോഗങ്ങള്‍, കൂടിച്ചേരലുകള്‍, മാളുകള്‍, ആരാധനാലയങ്ങള്‍… അങ്ങനെ എല്ലാറ്റിലും പങ്കെടുക്കാവുന്ന പരമാവധി ആളുകളുടെ എണ്ണം നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. പിന്ന എങ്ങനെ സത്യപ്രതിജ്ഞ ചടങ്ങിന് ഇക്കാര്യത്തില്‍ ഇളവു വരുത്താന്‍ സാധിക്കും. ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ എണ്ണൂറുപേര്‍ എങ്ങനെ പങ്കെടുക്കും?
അങ്ങ് കോവിഡ് പോസിറ്റീവായിരിക്കെ റോഡ് ഷോ നടത്തി, പോസിറ്റീവായ ഭാര്യയോടൊപ്പം കൊച്ചു കുഞ്ഞടക്കം യാത്ര ചെയ്തു, വീട്ടില്‍ വിജയാഘോഷത്തിന് മാസ്‌കു പോലും ധരിക്കാതെ ഒത്തുകൂടി… ഇങ്ങനെ എത്രയെത്ര പ്രോട്ടോക്കോള്‍ ലംഘനങ്ങളാണ് താങ്കള്‍ സ്വയം നടത്തിയത്. യഥാരാജാ തഥാ പ്രജാ എന്നതാണ് നമ്മുടെ നാടിന്റെ പൊതു രീതി.
അമ്മാവിന് അടുപ്പിലുമാവാമോ എന്ന് പച്ചമലയാളം. ഭൂരിപക്ഷം കിട്ടിയതു കൊണ്ട് നിയമം ലംഘിക്കാമെന്ന് കരുതരുത്. സത്യപ്രതിജ്ഞ ചെറുതാക്കണം, ഓണ്‍ലൈന്‍ ചടങ്ങാക്കണം. സത്യവാചകം ചൊല്ലിക്കൊടുക്കുന്ന ആദരണീയനായ ഗവര്‍ണ്ണര്‍ മുഖ്യമന്ത്രിയെ ഇക്കാര്യത്തില്‍ ഉപദേശിക്കണം.”
അതേസമയം, ഇന്ന് ഘടകകക്ഷികളുമായി സിപിഐഎം നടത്തിയ ചര്‍ച്ചകളില്‍ രണ്ടാം പിണറായി മന്ത്രിസഭയുടെ ഘടന സംബന്ധിച്ച് ധാരണയായി. ചെറുപാര്‍ട്ടികളെ ഉള്‍പ്പെടെ പരിഗണിച്ച് മുന്നോട്ട് പോകാനാണ് തീരുമാനം.
ഇതോടെ പതിവിന് വിപരീതമായി ഇത്തവണത്തെ എല്‍ഡിഎഫ് മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം 21 ആയി ഉയരും. ഒരു മന്ത്രിസ്ഥാനം വിട്ടുനല്‍കുന്ന സിപിഐഎമ്മിന് 12 മന്ത്രിമാരും സ്പീക്കറും ഉണ്ടാകും. കേരളാ കോണ്‍ഗ്രസ് എമ്മിന് ഒരു മന്ത്രിയും സിപിഐ വിട്ടുനല്‍കിയ ക്യാബിനറ്റ് റാങ്കുള്ള ചീഫ് വിപ്പ് പദവിയും നല്‍കും. രണ്ട് മന്ത്രിസ്ഥാനമെന്ന പാര്‍ട്ടിയുടെ ആവശ്യം അംഗീകരിച്ചില്ല.
മന്ത്രിസഭയിലേക്ക് സിപിഐയില്‍ നിന്ന് മൂന്നു പേരുടെ പേരുകള്‍ക്കാണ് പ്രഥമ പരിഗണന. സിപിഐ ദേശീയ കൗണ്‍സില്‍ അംഗം ജെ ചിഞ്ചുറാണി, സംസ്ഥാന അസി. സെക്രട്ടറി പി പ്രസാദ്, ചീഫ് വിപ്പായിരുന്ന കെ രാജന്‍ എന്നിവര്‍ മന്ത്രിപദത്തിലേക്ക് എത്തുമെന്നാണ് വിവരം.
ചിഞ്ചുറാണി മന്ത്രിയായാല്‍ സിപിഐയും സിപിഎമ്മും ഉണ്ടായ ശേഷമുള്ള സിപിഐയിലെ ആദ്യ വനിത മന്ത്രി കൂടിയാകും ചിഞ്ചുറാണി. ഇ ചന്ദ്രശേഖരന്റെ പേരും മന്ത്രി പദത്തിലേക്ക് പരിഗണിക്കുന്നുവെങ്കിലും പാര്‍ട്ടിയ്ക്ക് ഉള്ളില്‍ എതിര്‍പ്പുകള്‍ ഉണ്ട്.
കഴിഞ്ഞ തവണ റവന്യു മന്ത്രിയായ ചന്ദ്രശേഖരന് പകരം ജി ആര്‍ അനില്‍, ഇ കെ വിജയന്‍ എന്നിവരില്‍ ഒരാളെ പരിഗണിക്കണമെന്നാണ് ആവശ്യം. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് ചിറ്റയം ഗോപകുമാര്‍, ഇ കെ വിജയന്‍ എന്നീ പേരുകളും സജീവമായി പരിഗണിക്കുന്നുണ്ട്.
നാളെ ചേരുന്ന ഇടതുമുന്നണിയോഗത്തില്‍ മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച തീരുമാനം ഒദ്യോഗികമായി വിശദീകരിക്കും. സിപിഐഎം, സിപിഐ പാര്‍ട്ടികളുടെ മന്ത്രിമാരെ ചൊവ്വാഴ്ച ചേരുന്ന സംസ്ഥാന നേതൃയോഗങ്ങളില്‍ തീരുമാനിക്കും. 20നാണ് സത്യപ്രതിജ്ഞ നിശ്ചയിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha























