ഉമ്മന്‍ ചാണ്ടിയെ തോല്‍പ്പിക്കാന്‍ പറ്റില്ല മക്കളേ... ഇത് ഉമ്മന്‍ചാണ്ടി എന്ന തന്ത്രജ്ഞന്റെ മഹാ വിജയം

അരുവിക്കരയില്‍ ശബരിയുടെ വിജയം ഉമ്മചാണ്‍ണ്ടിയെന്ന അനിഷേധ്യനായ കോണ്‍ഗ്രസ് നേതാവിന്റെ വിജയമൊണെന്ന് ഉറപ്പിക്കാം. അരുവിക്കര ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ അത് സംസ്ഥാന സര്‍ക്കാരിന്റെ ഭരണത്തിന്റെ വിലയിരുത്തലാകും എന്ന് പറയാന്‍ ധൈര്യമുണ്ടോ എന്നാണ് സിപിഎം ചോദിച്ചത്. അതേ സമയം കോണ്‍ഗ്രസിലെ ഐഗ്രൂപ്പ് നേതാക്കളും ഏറ്റുപിടിച്ചു. ഒരുപക്ഷെ ശബരീനാഥ് പരാജയപ്പെട്ടാല്‍ അത് ഉമ്മന്‍ചാണ്ടിയുടെ പരാജയമായി കണക്കാക്കാനായിരുന്നു സിപിഎമ്മിന്റേയും എ ഗ്രൂപ്പിന്റേയും ശ്രമം.
എന്നാല്‍ ആദ്യഘട്ടത്തില്‍ മൗനം പാലിച്ച ഉമ്മന്‍ ചാണ്ടി വ്യക്തമായ പ്ലാന്‍ നടപ്പിലാക്കിയതിനു ശേഷം ഇത് ഭരണ വിലയിരുത്തലാണെന്ന് ഉറപ്പിച്ചു പറഞ്ഞു.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ തുടങ്ങി ഉമ്മന്‍ചാണ്ടി തന്ത്രങ്ങള്‍ തുടങ്ങി. ജി. കെ യുടെ ഓര്‍മ്മകള്‍ നിലനിര്‍ത്താന്‍ കുടുംബത്തില്‍ നിന്നു തന്നെ ഒരാള്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന് അദ്ദേഹം വാശിപിടിച്ചു. ജികെയുടെ ഭാര്യ സുലേഖ ടീച്ചറെ സ്ഥാനാര്‍ഥിയാക്കാന്‍ നിര്‍ബന്ധിച്ചു. അവസാനം അവര്‍ സമ്മതിക്കാതെ വന്നപ്പോള്‍ മകന്‍ ശബരിനാഥിനെ മുഖ്യമന്ത്രി ഇടപെട്ട് സ്ഥാനാര്‍ത്ഥിയാക്കി.
മണ്ഡലത്തില്‍ മറ്റാരെ സ്ഥാനാര്‍ത്ഥിയാക്കണമെങ്കിലും പാര്‍ട്ടിക്ക് അത് വലിയ കീറാമുട്ടിയാകുമായിരുന്നു. കൂടാതെ ആര്‍എസ്പിയുടെ മണ്ഡലം കൂടിയായിരുന്നു അരുവിക്കര. എല്ലാവരേയും ഒതുക്കാനും സഹതാപതരംഗം കൂട്ടാനും കാര്‍ത്തികേയന്റെ കുടുംബത്തിലെ ഒരാളെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചു. ഉമ്മന്‍ചാണ്ടിയുടെ കടുംപിടുത്തത്തില്‍ ശബരീനാഥ് സ്ഥാനാര്‍ത്ഥിയാകുകയും ചെയ്തു.
എ ഐ ഗ്രൂപ്പുകള്‍ ശക്തമായ വടം വലിനടക്കുന്ന സമയത്ത് ഇലക്ഷന്‍ ഫലം മറിച്ചായാല്‍ അത് നേതൃമാറ്റത്തിലേക്ക് കലാശിക്കുമായിരുന്നു. ജികെയുടെ ഓര്‍മ്മക്ക്, വികസന തുടര്‍ച്ചയ്ക്ക് വോട്ട് എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കാട്ടി സഹതാപം തരംഗം വോട്ടാക്കി മാറ്റാനുള്ള ഉമ്മന്‍ചാണ്ടിയുടെ തന്ത്രങ്ങളും പാര്‍ട്ടിക്ക് നന്നായി ഗുണം ചെയ്തു. ഇനി വരാനുള്ള പഞ്ചായത്ത് തിരഞ്ഞെടുപ്പും സംസ്ഥാന തിരഞ്ഞെടുപ്പിലും ഉമ്മന്‍ചാണ്ടി തീരുമാനിക്കും വിധം കാര്യങ്ങള്‍ എത്തിക്കാനും മുഖ്യന്റെ തന്ത്രങ്ങള്‍ക്ക് കഴിഞ്ഞു.
സോളാര്‍ തട്ടിപ്പ്, ബാര്‍ കോഴ വിഷയം തുടങ്ങി മറ്റൊരു സര്‍ക്കാരിനും നേരിടേണ്ടി വന്നിട്ടില്ലാത്ത ആരോപണങ്ങശരങ്ങള്‍ നേരിടേണ്‍ണ്ടി വന്നിട്ടും അതൊന്നും തന്നെയോ ഭരണത്തെയോ ബാധിച്ചിട്ടില്ലെന്ന് തെളിയിക്കാനും ഈ ഫലത്തിലൂടെ ഉമ്മന്‍ചാണ്‍ിക്ക് കഴിഞ്ഞു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ കുടുംബയോഗങ്ങള്‍ സംഘടിപ്പിച്ച് ഉമ്മന്‍ചാണ്‍ണ്ടി മണ്ഡലത്തില്‍ ക്യാംപ് ചെയ്യുകയായിരുന്നു. എല്ലായിടത്തും ഓടി നടന്ന് ഫലം അനുകൂലമെന്ന പ്രതീതി വരുത്തി അണികളില്‍ ആവേശം നിറക്കാനുള്ള കഴിവും മുഖ്യന് മാത്രം സ്വന്തം. ഹൈക്കമാന്‍ഡിനു മുന്നിലും ചോദ്യം ചെയ്യാനാവാത്ത വിധം ഈ ഫലം ഉമ്മന്‍ചാണ്‍ണ്ടിയെ ശക്തനാക്കിയിരിക്കുകയാണ്.
ഈ ഫലം ചെകുത്താനും കടലിനും എന്ന നിലയില്‍ ആയ സിപിഎമ്മിന്റെ അവസ്ഥ കൂടുതല്‍ പരിതാപകരമാക്കിയെന്ന് പറയാതെ വയ്യ. ഭരണവിരുദ്ധ വികാരം വോട്ടാക്കി മാറ്റാന്‍ കഴിയാത്ത പാര്‍ട്ടിയെ കൂടുതല്‍ പരിഭ്രാന്തിയിലാഴ്ത്തുന്നത് ബിജെപിയുടെ മുന്നേറ്റമാണ്.
ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിയതു മുതല്‍ പ്രതിരോധത്തില്‍ ആണ് ഇടതുപക്ഷം. ഇടതുപക്ഷത്തെ വോട്ടുകള്‍ അപ്പാടെ ബിജെപി കൊണ്‍ുപോകുമ്പോള്‍ പാര്‍ട്ടി മാറിച്ചിന്തിക്കേണ്ട അവസ്ഥ അതിക്രമിച്ചിരിക്കുന്നു. മണ്ഡലത്തില്‍ മുന്‍പന്തിയില്‍ വിഎസും പിന്നില്‍ നിന്ന് പിണറായിയും വോട്ടിനായി പ്രവര്‍ത്തിച്ചിട്ടും കണക്കുകൂട്ടലുകള്‍ എല്ലാം തെറ്റിച്ച് ശബരിനാഥ് മുന്നേറുന്ന കാഴ്ചയാണ് കണ്ടത്. ശക്തമായ മത്സരം കാഴ്ചവെച്ച് നിലമെച്ചപ്പെടുത്താന്‍ കഴിഞ്ഞുവെന്ന് ബിജെപിക്ക് ആശ്വസിക്കാം.
എന്തായാലും ഇത് ഉമ്മന്‍ചാണ്ടിയുടെ വിജയം തന്നെയാണ്. ഉമ്മന്‍ചാണ്ടിയെ തോല്‍പ്പിക്കാന്‍ ആകില്ല മക്കളേ....
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























