ഇവന്‍ അച്ഛന്റെ മകന്‍ തന്നെ

അരുവിക്കര ഉപ തെരഞ്ഞെടുപ്പില്‍ ശബരീനാഥ് വിജയിച്ചു കയറിയപ്പോള്‍ എല്ലാവരും ആദ്യം ഓര്‍ക്കുന്നത് ജി.കെ. എന്ന കാര്‍ത്തികേയനേയാണ്. കാര്‍ത്തികേയന്റെ സ്‌നേഹവും വികസനവുമെല്ലാം ജനങ്ങള്‍ ഇപ്പോഴും ഓര്‍ക്കുന്നു. ആ സ്‌നേഹത്തിനുള്ള ഒരോട്ടാണിത്.
2015 മാര്‍ച്ച് 7 ന് കരള്‍ രോഗ ബാധയെതുടര്‍ന്ന് ദേഹവിയോഗമുണ്ടായപ്പോള്‍ ജി. കാര്‍ത്തികേയന്‍ കേരള അസംബ്ലി സ്പീക്കറായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയെ പ്രതിനിധീകരിച്ച് അരുവിക്കര മണ്ഡലത്തില്‍ നിന്നും 2011 ലാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നത്.
കാര്‍ത്തികേയന്റെ വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ കെഎസ് യുവിലൂടെയായിരുന്നു. നിയമബിരുദധാരിയായ കാര്‍ത്തികേയന്‍ കെ എസ് യുവിന്റെ സംസ്ഥാന പ്രസിഡന്റായും കേരള യൂണിവേഴ്‌സിറ്റി സെനറ്റിലെ വിദ്യാര്‍ത്ഥി പ്രതിനിധിയായും ഒക്കെ പ്രവര്‍ത്തിച്ചിട്ടുണ്ട്. കെ പി സിസിയുടെ ജനറല്‍ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചുള്ള കാര്‍ത്തികേയന്റെ ബഹുമുഖ വ്യക്തിത്വം കേരള രാഷ്ട്രീയത്തിലും വേറിട്ടു നില്‍ക്കുന്നതാണ്.
1982 ല്‍ തിരുവനന്തപുരം നോര്‍ത്തില്‍ നിന്നുമാണ് കാര്‍ത്തികേയന്‍ ആദ്യമായി നിയമസഭയിലെത്തിയത്. തുടര്‍ന്ന് 91, 96, 2001, 2006 എന്നീ വര്‍ഷങ്ങളില്‍ ആര്യനാടു നിന്നും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പിന്നീട് ആര്യനാട് അരുവിക്കര മണ്ഡലമായപ്പോള്‍ 2011ല്‍ അവിടെ നിന്നും തെരഞ്ഞെടുക്കപ്പെട്ടു.
1995 ലെ ആന്റണി മന്ത്രിസഭയില്‍ വൈദ്യുത മന്ത്രിയായും 2001 ലെ മന്ത്രിസഭയില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പു മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിയമസഭാ ചീഫ് വിപ്പ് ആയും സഭയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഡെപ്യൂട്ടി ലീഡറായും തിളങ്ങിയിട്ടുള്ള വ്യക്തിത്വമായിരുന്നു കാര്‍ത്തികേയന്റേത്.
കോളേജ് യൂണിയനില്‍ കെഎസ് യു പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ശബരീനാഥനെപ്പോലെയുള്ള അഴിമതിക്കറ പുരളാത്ത പ്രതിച്ഛായ ഉള്ള ഒരു സ്ഥാനാര്‍ത്ഥിയെയായിരുന്നു ഐക്യമുന്നണിക്ക് ആവശ്യമുണ്ടായിരുന്നത്. ഐക്യമുന്നണി നേതൃത്വം തന്നിലര്‍പ്പിച്ച വിശ്വാസത്തിന് ഒരു ഭംഗവും വരുത്താതെ ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹം വിജയിച്ചു നിയമസഭയിലെത്തി.
പിതാവ് കാര്‍ത്തികേയന്റെ വ്യക്തിത്വവും മണ്ഡലത്തില്‍ ചെയ്ത നല്ല പ്രവര്‍ത്തനങ്ങളും ശബരീനാഥിന്റെ നല്ല പ്രതിച്ഛായയും ഐക്യമുന്നണിയെ മുന്നിലെത്തിക്കാന്‍ ഇടയാക്കി എന്നതിന് തര്‍ക്കമില്ല.
ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കാര്‍ത്തികേയന്റെ മരണത്തോടെ ഒഴിവു വന്ന അരുവിക്കര സീറ്റില്‍ ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വന്നപ്പോള്‍ ഐക്യമുന്നണി നേതൃത്വം ആദ്യം പരിഗണിച്ചത് കാര്‍ത്തികേയന്റെ ഭാര്യ ഡോ. സുലേഖയെയായിരുന്നു. എന്നാല്‍ അവര്‍ വിനയപൂര്‍വ്വം അത് നിരസിച്ചതോടെ മറ്റൊരു സ്ഥാനാര്‍ത്ഥിയെ തേടേണ്ട സാഹചര്യമുണ്ടായി.
സരിതക്കേസും ബാര്‍ക്കോഴ വിവാദവുമൊക്കെയായി പ്രതിച്ഛായ മങ്ങി നിന്ന ഐക്യമുന്നണിക്ക് അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ വിജയം മറ്റാര്‍ക്കെങ്കിലും വിട്ടു കൊടുക്കേണ്ടി വരുന്ന സ്ഥിതിയുണ്ടാവുന്നതിനെ കുറിച്ച് ആലോചിക്കാന്‍ പോലും ആവില്ലായിരുന്നു. തന്മൂലം വിജയിക്കുമെന്നുറപ്പുള്ള സ്ഥാനാര്‍ത്ഥിയെ തന്നെ തെരഞ്ഞെടുപ്പു ഗോദയില്‍ ഇറക്കണമെന്ന് ഉറപ്പിച്ചാണ് കാര്‍ത്തികേയന്റെ ഇളയ മകനായ ശബരീനാഥനെ സ്ഥാനാര്‍ത്ഥിയാക്കിയത്.
തിരുവനന്തപുരത്തെ ലയോള സ്‌കൂളില്‍ നിന്നുമാണ് ശബരീനാഥ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. സിഇറ്റിയില്‍ നിന്നും ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗില്‍ ബിരുദം നേടിയിട്ടുള്ള ഇദ്ദേഹം എം ബിഎ യും കരസ്ഥമാക്കിയിട്ടുണ്ട്. മുംബൈയിലെ ടാറ്റാ കമ്പനിയില്‍ സീനിയര്‍ മാനേജരായി സേവനമഷ്ഠിച്ചു കൊണ്ടിരിക്കവേയാണ് സ്ഥാനാര്‍ത്ഥിത്വം ശബരീനാഥിനെ തേടിയെത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























