സഖാവ് പിണറായി..... ഈ കടുംപിടിത്തം വേണോ? നവാബ് രാജേന്ദ്രന്‍ ഉണ്ടായിരുന്നെങ്കില്‍

ഭരണത്തുടര്‍ച്ചയോടെ കേരള രാഷ്ട്രീയത്തില്‍ സമാനതകളില്ലാത്ത വിജയവുമായി എല്‍ഡിഎഫ് സത്യപ്രതിജ്ഞയിലേക്ക് ഒരു ചുവട് കൂടി അടുത്തുവരുകയാണ്-ഈ അവസരത്തില്‍ ചില കാര്യങ്ങള്‍ ഓര്‍മ്മയില്‍ വരുന്നത് ഞാന്‍ നിങ്ങളോട് പങ്കുവെയ്ക്കുന്നു.
ലോകത്ത് ആദ്യമായി ബാലറ്റ് പേപ്പറിലൂടെ അധികാരത്തില്‍ വന്ന ഇ എം എസ് മന്ത്രിസഭ അധികാരമേല്‍ക്കുന്ന ദിവസം കേരളത്തില്‍ അന്ന് ഉത്സവമായിരുന്നു'- പ്രശസ്ത എഴുത്തുകാരന്‍ ഒ.വി.വിജയന്‍ ഒരു ലേഖനത്തില്‍ പറഞ്ഞിട്ടുണ്ട് - അന്ന് അദ് ദേഹം മദിരാശിയില്‍ ഒരു കോളേജില്‍ അദ്ധ്യാപകനായി ജോലി ചെയ്യുന്നു.
നാട്ടിലെ ഈ ഉത്സവ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി അദ് ദേഹംലീവ് ചോദിച്ചതിന്റെ കാരണം കാണിച്ചത് ബ ഞങ്ങളുടെ നാട്ടിലെ ഒരു ഉത്സവമാണ്. അതില്‍ പങ്കുചേരണം എന്നാണ്. ടെലിവിഷനും മറ്റും ഇല്ലാത്ത കാലം. ആകാശവാണിയുടെ വാര്‍ത്തകളിലൂടെ അത്യാവശ്യ വിവരം അറിയാം.
പിറ്റെ ദിവസത്തെ പത്രങ്ങളിലൂടെ വിശദമായി മറ്റു വിവരങ്ങളും അറിയും. ഇന്ന് അങ്ങനെയല്ല - കാര്യങ്ങള്‍ എല്ലാം അപ്പോള്‍ തന്നെ അറിയുന്ന കാലം. ലോകത്ത് എവിടെ ഇരിക്കുന്ന ഒരാള്‍ക്കും പിണറായി രണ്ടാം വട്ടം അധികാരത്തില്‍ വരുന്നതും അനുബന്ധമായ കാര്യങ്ങളും ഉടന്‍ തന്നെ അറിയാം. അതു കൊണ്ട് പറഞ്ഞു വരുന്നത് കേരളത്തിന്റെ ഒരു പ്രധാനപ്പെട്ട മുഹൂര്‍ത്തം തന്നെയാണ് ഈ മാസം ഇരുപതാം തീയതി.
ഒരു കമ്യുണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വരുന്നത്. എന്നാല്‍ ഒരു മഹാമാരി എന്ന അഗ്‌നിപര്‍വ്വതത്തിന്റെ മുകളിലാണ് നാം നില്‍ക്കുന്നത്. അതിനെ വെല്ലുവിളിച്ചു കൊണ്ടാണ് ഇപ്പോള്‍ സഖാവ് പിണറായി വിജയന്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ നടത്തി കൊണ്ടിരിക്കുന്നത്.
കോവി ഡിന്റെ ആദ്യഘട്ടം നമ്മള്‍ അതിനെ നേരിട്ടതും അതിജീവിച്ചതും ലോകം മുഴുവന്‍ അറിയുകയും പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. എന്നാല്‍ അതിലും വലിയ നിര്‍ണ്ണായക ഘട്ടത്തിലൂടെ പോകുമ്പോള്‍ - ഒരു യുദ്ധരംഗത്തിലെന്ന പോലെ മനുഷ്യര്‍ മരിച്ചുവീണു കൊണ്ടിരിക്കുമ്പോള്‍ ' - വൈറസിനോട് ഈ വെല്ലുവിളി വേണോ? ജനാധിപത്യത്തിലൂടെയാണ് അധികാരത്തില്‍ വന്നത്. വൈറസിനും ഒരു ജനാധിപത്യ സ്വഭാവം ഉണ്ട് എന്ന് നമ്മള്‍ മനസ്സിലാക്കണം.
ഐ എം എ യുടെയും ആരോഗ്യവകുപ്പിന്റെയും നിര്‍ദ്ദേശങള്‍ അനുസരിച്ചാണല്ലോ ഓരോ ദിവസവും മുന്നോട്ടു കൊണ്ടു പോകുന്നത്.പൊതു ഇടങ്ങളില്‍ വെച്ചുള്ള സത്യപ്രതിജ്ഞാ ചടങ്ങില്‍ ആരോഗ്യ വിദഗ്ധര്‍ വിയോജിപ്പും പ്രകടിപ്പിച്ചു കഴിഞ്ഞല്ലോ.
ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി കോ വിഡ് പ്രതിരോധം തീര്‍ക്കാന്‍ ശ്രമിച്ച സര്‍ക്കാര്‍ പ്രതിനിധികള്‍ തന്നെ കൂട്ടം കൂടി ആഘോഷം നടത്തുന്ന കാഴ്ചയാണ് ഏ കെ ജി സെന്ററില്‍ കണ്ടത്.ഈ ചിത്രം കണ്ടലറിയാം എവിടെയാണ് സാമൂഹ്യ അകലം പാലിച്ചിരിക്കുന്നത്.ഇതില്‍ കാണുന്ന നേതാക്കന്മാര്‍ എല്ലാം എഴുപതിന് മുകളില്‍ പ്രായം ഉണ്ട്. നമ്മുടെ നവാബ് രാജേന്ദ്രന്‍ ഉണ്ടായിരുന്നെങ്കില്‍ - നേതാക്കന്മാരുടെ ആരോഗ്യകാര്യത്തില്‍ ആശങ്കപ്പെട്ട് കോടതിയില്‍ പോകുമായിരുന്നു.
പണ്ട് ലീഡര്‍ അമിതവേഗതയില്‍ പോകുന്നതില്‍ നവാബ് കോടതിയില്‍ പോയിട്ടുള്ളതാണ് - ലീഡറുടെ ജീവന്‍ അപകടത്തിലാകും എന്ന് ആശങ്കപ്പെട്ടാണ് അദ് ദേഹം കോടതിയില്‍ പോയത്.നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം ആദ്യമായി കൂടുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി യോഗത്തില്‍ കേക്ക് മുറിച്ച് ആഹ്ലാദം പങ്കുവെക്കുന്ന ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.
വീടുകളിലെ പൊതു ഇടങ്ങളില്‍ ഒന്നിച്ച് കൂടുന്നത് ഒഴിവാക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ നേതൃത്യത്തിലാണ് ഈ കേക്ക് മുറിച്ച് ആഹ്ലാദം പങ്കിടല്‍ -ജനങ്ങളെ ലോക്കപ്പിലാക്കി നേതാക്കള്‍ ആഘോഷവും അറുമാദിക്കലും ' - ഇതെല്ലാം ജനങ്ങളുടെ അതൃപ്തിയ്ക്ക് കാരണമായിട്ടുണ്ട്.
ജനങ്ങളാല്‍ തിരഞ്ഞെടുക്കുന്നവരുടെ സത്യപ്രതിജ്ഞ തിരഞ്ഞെടുത്ത ജനമധ്യത്തില്‍ അവരുടെ ആഘോഷത്തിമിര്‍പ്പിലാണ് സാധാരണ നടക്കേണ്ടതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അതാണ് ജനാധിപത്യത്തിലെ കീഴ്വഴക്കവും -അപ്പോള്‍ ഒരു കാര്യം ഓര്‍ക്കുന്നത് നന്നായിരിക്കും' - കോവിഡിനും ചില കീഴ് വഴക്കങ്ങള്‍ ഉണ്ടാവും
https://www.facebook.com/Malayalivartha
























