അരുവിക്കര നല്‍കുന്നത് ഭരണത്തുടര്‍ച്ചയുടെ സൂചന, സി.പി.എം തോല്‍വിയില്‍ നിന്ന് പാഠം പഠിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനുണ്ടായത് തിളക്കമാര്‍ന്ന വിജയമാണെന്നും ഇത് നല്‍കുന്നത് ഭരണത്തുടര്‍ച്ചയുടെ സൂചനയാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഈ വിജയത്തോടെ സര്‍ക്കാരിനു മേല്‍ വലിയൊരു ഉത്തരവാദിത്തമാണ് ജനങ്ങള്‍ ഏല്‍പിച്ചിരിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സി.പി.എം ഈ തോല്‍വിയില്‍ നിന്ന് പാഠം പഠിക്കണം. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ എല്ലാം തെറ്റാണെന്ന് തെളിഞ്ഞു. തെറ്റ് തിരുത്താന്‍ സി.പി.എം തയ്യാറാവണം. കാലഹരണപ്പെട്ട പ്രവര്‍ത്തന ശൈലി മാറ്റിയില്ലെങ്കില്‍ ഇനിയും അവര്‍ക്ക് തിരിച്ചടി നേരിടും. കേരളത്തിലെ ജനങ്ങളെ ഇനി കബളിപ്പിക്കാന്‍ കഴിയില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
തിരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ വിലയിരുത്തല്‍ തന്നെയാണ്. സര്‍ക്കാര്‍ വിരുദ്ധ തരംഗം ഉണ്ടായിരുന്നെങ്കില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എന്താണ് സംഭവിച്ചത്. ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റി സര്‍ക്കാര്‍ മുന്നോട്ട് പോവും. ജി.കാര്‍ത്തികേയന് ജനങ്ങള്‍ നല്‍കിയ യഥാര്‍ത്ഥ ആദരാഞ്ജലിയാണ് ഈ വിജയം. യു.ഡി.എഫ് ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. മന്ത്രിമാര്‍ ഒരിക്കല്‍ പോലും മുഖ്യമന്ത്രിയെ ധിക്കരിക്കുന്ന നിലയിലേക്ക് പോയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























