താരങ്ങള്‍ പലരും വന്നിട്ട് അരുവിക്കരക്കാര്‍ക്ക് കുശ്ബുവിനെ മതി

പാവപ്പെട്ടവന്റെ കഥപറയുന്ന സീരിയല്‍ താരം മുതല്‍ തെന്നിന്ത്യന്‍ സിനിമയിലെ മാദക സുന്ദരി കുശ്ബുവരെ പയറ്റി തെളിഞ്ഞ മത്സരമാണ് അരുവിക്കര. തെരഞ്ഞെടുപ്പ് കാലത്ത് മുമ്പും സിനിമാതാരങ്ങള്‍ പ്രചാരണത്തിനെത്തിയിരുന്നു എങ്കിലും അരുവിക്കര ഉപതെരഞ്ഞെടുപ്പിലാണ് ശരിക്കും താരബാഹുല്യം ഉണ്ടായത്. കേരളത്തില്‍ മറ്റ് ഒരിടത്തും കാണാത്ത താരങ്ങളുടെ വരവ് അരുവിക്കരയിലെ പ്രത്യേകതയായിരുന്നു.
ബിജെപിക്കു വേണ്ടിയാണ് ഏറ്റവുമധികം താരങ്ങള്‍ പ്രചരണത്തിനിറങ്ങിയത്. സുരേഷ്‌ഗോപി ബിജെപിക്ക് വേണ്ടി വോട്ട് അഭ്യര്‍ഥിക്കുകയും റോഡ് ഷോയില്‍ പങ്കെടുക്കുകയും ചെയ്തു. സംവിധായകന്‍ മേജര്‍രവിയും ബിജെപിക്കായി വന്നു. സീരിയല്‍ താരങ്ങള്‍ വന്ന് അരുവിക്കരയിലെ രാഷ്ട്രീയ ചര്‍ച്ചയ്ക്ക് വഴിമരുന്നിട്ടു. മേഘ്‌ന, ഗായത്രി, കൊല്ലം തുളസി, രേഖ തുടങ്ങി നിരവധി പേര്‍ കുടുംബസംഗമങ്ങളില്‍ ബിജെപിക്കായി വന്നതും അരുവിക്കരയിലെ കാഴ്ചയായി മാറി. മേഘ്‌നയുടെ നാക്കിന്റെ പിഴവ് കേരളം ആഘോഷിക്കുകയും ചെയ്തു.
ചാലക്കുടി എംപിയും നടനും കൂടിയായ ഇന്നസെന്റ് എത്തിയത് സിപിഎമ്മിന് വേണ്ടിയാണ്. മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലും ഇന്നസെന്റ് എത്തി. സിനിമാ നടന്‍കൂടിയായ ഗണേഷ് കുമാറും എല്‍ഡിഎഫിനുവേണ്ടി പ്രചരണത്തിന് വന്നിരുന്നു. നടന്‍ മുകേഷും എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കായി അഭ്യര്‍ഥന നടത്താന്‍ വന്നു. കെപിഎസി ലളിത, നടന്‍ ശ്രീകുമാര്‍ എന്നിവര്‍ വിജയകുമാറിനു വേണ്ടി എത്തി.
എന്നാല്‍ കോണ്‍ഗ്രസിനു വേണ്ടി ആകെ എത്തിയത് കുശ്ബു മാത്രമായിരുന്നു. ശബരീനാഥന്‍ ജയിച്ചതോടെ താരങ്ങളില്‍ താരമായ കുശ്ബു അങ്ങനെ അരുവിക്കരയുടെ താരമായി മാറി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























