വിഎസിന്റെ നെറികെട്ട വാക്കുകള്‍ക്ക് അരുവിക്കര മറുപടി നല്‍കി: വിഎം സുധീരന്‍

പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ അരുവിക്കരയില്‍ നടത്തിയ നെറികെട്ട വര്‍ത്തമാനങ്ങള്‍ ജനം തള്ളിയെന്ന് തെളിഞ്ഞുവെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. അരുവിക്കരയിലെ വിജയം യു.ഡി.എഫിനെയും സര്‍ക്കാരിനെയും ശക്തിപ്പെടുത്തുന്നതാണെന്നും ജി. കാര്‍ത്തികേയനെ തുടര്‍ച്ചയായി വിജയിപ്പിച്ച അരുവിക്കരയില്‍ ശബരീനാഥനെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച ജനങ്ങളോടുള്ള കടപ്പാട് വാക്കുകളില്‍ ഒതുക്കാനാകുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
അരുവിക്കര തെരഞ്ഞെടുപ്പില്‍ ഒരു രീതിയിലുള്ള ഭിന്നിപ്പിന്റെ സ്വരവും യു.ഡി.എഫ് പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നും ഉണ്ടായില്ലെന്നും യു.ഡി.എഫിന്റെ നേതാക്കളും പ്രവര്‍ത്തകരും കൂട്ടായി നടത്തിയ പ്രവര്‍ത്തനത്തിന്റെ ഫലമാണ് അരുവിക്കരയില്‍ പ്രതിഫലിച്ചിരിക്കുന്നതെന്നും സുധീരന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























